വേറിട്ടൊരു ശിശുദിനം : ഖത്തര്‍ പ്രവാസികള്‍ മാതൃകയാകുന്നു
Update: 2018-05-25 22:08 GMT
ശിശു ദിനത്തില്‍ കുട്ടികള്‍ക്ക് ജൈവകൃഷിയുടെ പ്രകൃതി പാഠങ്ങള്‍ പകര്‍ന്നു നല്‍കി വേറിട്ടരീതിയില്‍ ആഘോഷിക്കുകയാണ് ഖത്തറിലെ ഒരു പ്രവാസി കൂട്ടായ്മ
കൗതുകത്തോടെ കൃഷിയിടത്തിലെത്തിയ കുട്ടികള്‍ക്ക് കൃഷിയുടെ ആദ്യപാഠം പകർന്നു നൽകി, ജൈവകൃഷിയുടെ പ്രാധാന്യം വിവരിച്ചു കൊടുത്തത് അടുക്കളത്തോട്ടം പ്രവർത്തകരാണ് . മണ്ണിലിറങ്ങിയും ചെടികള്‍ തൊട്ടുനോക്കിയും വിളവെടുത്തുമെല്ലാം കൃഷിയെ അടുത്തറിയാന്‍ ശ്രമിച്ച കുട്ടികളോരോരുത്തരും പുതിയ തൈകള്‍ നട്ടാണ് അടുക്കളത്തോട്ടം ദോഹയുടെ കൃഷിയിടത്തില്‍ നിന്ന് മടങ്ങിയത്.