തട്ടകം റിയാദ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു

Update: 2018-05-25 11:36 GMT
Editor : Subin
തട്ടകം റിയാദ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു

കുട്ടികളുടെ മൂന്ന് വ്യത്യസ്ഥ നാടങ്ങള്‍ അരങ്ങിലെത്തിച്ച് തട്ടകം റിയാദ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു.

കുട്ടികളുടെ മൂന്ന് വ്യത്യസ്ഥ നാടങ്ങള്‍ അരങ്ങിലെത്തിച്ച് തട്ടകം റിയാദ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു. കളിക്കൂട്ടം നാടക പഠന കളരിയിലെ എണ്‍പത്തി അഞ്ചോളം കുട്ടികളാണ് മൂന്നു കലാരൂപങ്ങളും വേദിയില്‍ അവതരിപ്പിച്ചത്. റിയാദിലെ നാടക ആസ്വാദര്‍ക്ക് മികച്ച അനുഭവമാണ് നാടകങ്ങള്‍ സമ്മാനിച്ചത്.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ മനോജ് നാരായണന്റെ നേതൃത്വത്തില്‍ ഒരു മാസത്തോളം നീണ്ട കളിക്കൂട്ടം നാടക പഠന കളരിക്ക് ശേഷമാണ് മൂന്ന് നാടകങ്ങള്‍ അരങ്ങിലെത്തിയത്. മൂന്ന് നാടകങ്ങളുടെയും ആശയാവിശ്കാരം നിര്‍വഹിച്ചതും മനോജ് നാരായണനാണ്. പരിസ്ഥിതി സംരക്ഷണ സന്ദേശം വിളിച്ചോതി ഒരു മുത്തശ്ശികഥപോലെ മനോഹരമായിരുന്നു പ്രകൃതി മനോഹരി എന്ന നാടകം.

Advertising
Advertising

മാതാപിതാക്കളും വിദ്യാലയങ്ങളും ഏര്‍പ്പെടുത്തുന്ന അമിത നിയന്ത്രണങ്ങളാല്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യം എന്ന വിഷയമാണ് 'കുട' എന്ന നാടകം കൈകാര്യം ചെയ്തത്. വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന നാടകം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നേര്‍ക്കാഴ്ച കുട്ടികള്‍ക്ക് സമ്മാനിക്കുന്നതായിരുന്നു.

വാര്‍ഷികാഘോഷ പരിപാടികള്‍ തട്ടകം പ്രസിഡന്റ് പ്രമോദ് കോഴിക്കോടിന്റെ അധ്യക്ഷതയില്‍ സബീന എം. സാലി ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രത്യേക പരിപാടിയും അരങ്ങേറി.

Writer - Subin

contributor

Editor - Subin

contributor

Similar News