ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നിർത്തിവച്ചതായി കുവൈത്ത്

Update: 2018-05-25 22:28 GMT
Editor : Jaisy
ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നിർത്തിവച്ചതായി കുവൈത്ത്
Advertising

നഴ്‌സുമാരുടെയും മെഡിക്കൽ ടെക്‌നീഷ്യന്മാരുടെയും നിയമനവുമായി ബന്ധപ്പെട്ടു ഇന്ത്യൻ അധികൃതരുമായി ചർച്ചകൾ തുടരുമെന്നും ആരോഗ്യ മന്ത്രി ഡോ ജമാൽ അൽ ഹർബി കൂട്ടിച്ചേർത്തു

നടപടി ക്രമങ്ങളിൽ വ്യക്തത വരുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നിർത്തിവച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രി . നഴ്‌സുമാരുടെയും മെഡിക്കൽ ടെക്‌നീഷ്യന്മാരുടെയും നിയമനവുമായി ബന്ധപ്പെട്ടു ഇന്ത്യൻ അധികൃതരുമായി ചർച്ചകൾ തുടരുമെന്നും ആരോഗ്യ മന്ത്രി ഡോ ജമാൽ അൽ ഹർബി കൂട്ടിച്ചേർത്തു.

Full View

സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ സുനിൽ ജയിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി ഡോ ജമാൽ അൽ ഹർബി ഇന്ത്യയിൽ നിന്ന് ഏറ്റവും മികച്ച നഴ്സുമാരെയും മെഡിക്കൽ ടെക്‌നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യണമെന്നാണ് ആരോഗ്യമന്ത്രാലയം ആഗ്രഹിക്കുന്നത് , എന്നാൽ ഇന്ത്യാ ഗവൺമെന്റുമായി കൂടുതൽ കൂടിയാലോചനകൾ നടത്തി നടപടിക്രമങ്ങളിൽ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യുക . ഇരു രാജ്യങ്ങളും തമ്മിൽ നഴ്‌സിംഗ് നിയമനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും ഉടൻ തന്നെ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി വിവാദമായിരുന്നു.ഇതേതുടർന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ ഇന്ത്യയ സന്ദർശനം അവസാനനിമിഷം മന്ത്രാലയം റദ്ദാക്കുകയായിരുന്നു . കുവൈത്ത് ആരോഗ്യമന്ത്രലായത്തിലേക്കെന്നു പറഞ്ഞു ചെന്നെയിൽ നഴ്‌സിംഗ് ഇന്റർവ്യൂ നടക്കുന്നതായി പലർക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട് . ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട് മെന്റ് നിർത്തിവെച്ചതായി കുവൈത്ത് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇത്തരം ഇന്റർവ്യൂകൾ അംഗീകൃതമല്ലെന്നു ഉറപ്പായിരിക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News