കുവൈത്തില്‍ വെള്ളിയാഴ്ച ജലവിതരണം തടസ്സപ്പെടും

Update: 2018-05-25 01:16 GMT
കുവൈത്തില്‍ വെള്ളിയാഴ്ച ജലവിതരണം തടസ്സപ്പെടും

പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സബ്ഹാൻ വാട്ടർ സ്റ്റേഷൻ പരിധിയിലുള്ള എട്ടോളം ഇടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക

കുവൈത്തിലെ ചില പ്രദേശങ്ങളിൽ വെള്ളിയാഴ്ച ജലവിതരണം തടസ്സപ്പെടുമെന്നു ജലം വൈദ്യുതി മന്ത്രാലയം . പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സബ്ഹാൻ വാട്ടർ സ്റ്റേഷൻ പരിധിയിലുള്ള എട്ടോളം ഇടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.

Full View

ജല-വൈദ്യുതി മന്ത്രാലയത്തിലെ മെയിന്റനൻസ്​ വിഭാഗം അസിസ്​റ്റൻറ് അണ്ടർ സെക്രട്ടറി ഖലീഫ അൽ ഫരീഹ് ആണ് ഇക്കാര്യം അറിയിച്ചത്. സബ്ഹാൻ വാട്ടർ സ്​റ്റേഷൻ പരിധിയിൽ പെടുന്ന ഖൈത്താൻ, ഫർവാനിയ, ഒമരിയ, യർമൂക്, ഖുർതുബ, ശുഹദ, സഹ്റ, സുർറ തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി എട്ട് മണിമുതൽ 12 മണിക്കൂർ നേരത്തേക്കാണ് ജലവിതരണത്തിൽ കുറവ് അനുഭവപ്പെടുക. പ്രദേശവാസികൾ സഹകരിക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 152 ൽ ബന്ധപ്പെടണമെന്നും അൽ ഫരീഹ് കൂട്ടിച്ചേർത്തു.

Tags:    

Similar News