വിസ തട്ടിപ്പ് തടയാനുള്ള വെബ്സൈറ്റുമായി ബഹ്റൈന്‍
ബഹ്റൈനില്‍ ജോലിക്കായി പോകുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ നിന്ന് തന്നെ വെബ്‌സൈറ്റിലൂടെ തങ്ങളുടെ വിസയുടെ അംഗീകാരം പരിശോധി
ഗള്‍ഫില്‍ തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ വിസാ തട്ടിപ്പുകളില്‍ കുരുങ്ങുന്ന സംഭവങ്ങള്‍ നിരവധിയാണ്. ബഹ്റൈനില്‍ ജോലിക്കായി പോകുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ നിന്ന് തന്നെ വെബ്‌സൈറ്റിലൂടെ തങ്ങളുടെ വിസയുടെ അംഗീകാരം പരിശോധിക്കാന്‍ കഴിയും. എന്നാല്‍ പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നത് വ്യാജ വിസാ റാക്കറ്റുകള്‍ക്ക് അനുഗ്രഹമായിത്തീരുന്നു.
വിസ തട്ടിപ്പുകളിലോ തൊഴില്‍ പ്രശ്‌നങ്ങളിലോ കുരുങ്ങാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ് ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി തങ്ങളുടെ വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയ സംവിധാനം. നാട്ടില്‍ നിന്ന് തന്നെ ഒരു ഉദ്യോഗാര്‍ഥിക്ക് www.lmra.bh വെബ്‌സൈറ്റില്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി തങ്ങളുടെ വിസ അംഗീകൃതമാണോ എന്ന് മനസിലാക്കാന്‍ കഴിയും. ഈ സൗകര്യം ഉദ്യോഗാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു
ബഹ്റൈനില്‍ ഈയടുത്ത് വ്യാജ റിക്രൂട്ടിംഗ് ഏജന്‍സി വഴി എത്തിയ തൊഴിലാളികള്‍ ദുരിതത്തില്‍ പെട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ് ഈ വെബ്‌സൈറ്റ്.