വീരം വെല്ലുവിളിയായിരുന്നുവെന്ന് ജയരാജ്

Update: 2018-05-26 00:40 GMT
വീരം വെല്ലുവിളിയായിരുന്നുവെന്ന് ജയരാജ്

ചലച്ചിത്രത്തിന്റെ ഗള്‍ഫ് റിലീസിംഗുമായി ബന്ധപ്പെട്ട് വീരം ടീം ഖത്തറിലെത്തി

ഷേക്ക്‌സ്പിയറുടെ മാക്‌ബെത്തിനെ അടിസ്ഥാനമാക്കി വീരം എന്ന സിനിമ ചെയ്യുന്പോള്‍ വലിയ വെല്ലു വിളികളാണ് ഏറ്റെടുത്തതെന്ന് സംവിധായകന്‍ ജയരാജ് ദോഹയില്‍ പറഞ്ഞു. വീരം ചലച്ചിത്രത്തിന്റെ ഗള്‍ഫ് റിലീസിംഗുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സിനിമയിലെ നായകന്‍ കുനാല്‍ കപൂറും പരിപാടിയില്‍ പങ്കെടുത്തു.

Full View



തന്റെ നവരസം പരന്പരിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു വീരമെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. മികച്ച സിനിമയ്ക്കും മികച്ച ഗാനത്തിനും ഒസ്‌കാര്‍ പുരസ്‌ക്കാരത്തിന്റെ നോമിനേഷനുള്ള ഫൈനല്‍ വരെ എത്താന്‍ വീരത്തിന് സാധിച്ചു. മലയാളത്തില്‍ മമ്മൂട്ടി ശക്തമായി അവതരിപ്പിച്ച് തെളിയിച്ച വേഷമാണ് കുനാല്‍ കപൂറിന് നല്കിയത്. മലയാളത്തിന് അഭിമാനിക്കാവുന്ന ബ്രഹ്മാണ്ട ചിത്രമായ വീരത്തില്‍ വിവിധ രാജ്യങ്ങളിലെ മികച്ച സാങ്കേതിക വിദഗ്ധരെ കൂടി അണിയറയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. അതിന് നിര്‍മാതാവിനോടാണ് നന്ദി പറയേണ്ടതെന്നും ജയരാജ് പറഞ്ഞു.

ഖത്തര്‍ പ്രവാസിയായ നിര്‍മ്മാതാവ് ചന്ദ്രമോഹന്‍, സിനിമയിലെ നായകന്‍ കുനാല്‍ കപൂര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ഖത്തര്‍ പ്രവാസി അരുണ്‍ പിള്ള പ്രവീണ്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Similar News