പ്രവാസികൾക്കിടയിലെ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ബഹ്റൈനില്‍ മെഗാ ആരോഗ്യ പ്രദർശനം 

Update: 2018-05-26 08:06 GMT
പ്രവാസികൾക്കിടയിലെ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ബഹ്റൈനില്‍ മെഗാ ആരോഗ്യ പ്രദർശനം 

വൃക്ക രോഗമടക്കമുള്ള ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ബഹറൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു വിപുലമായ എക്സിബിഷൻ സംഘടിപ്പിക്കുന്നത്

പ്രവാസികൾക്കിടയിലെ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ബോധവൽക്കരണവുമായി ബഹ് റൈനിൽ സംഘടിപ്പിക്കുന്ന മെഗാ ആരോഗ്യ പ്രദർശനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വടകരയിലെ തണൽ എന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് ഇതിന് നേത്യത്വം നൽകുന്നത്. വൃക്ക രോഗമടക്കമുള്ള ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ബഹറൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് വിപുലമായ എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന് വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ കാര്യദർശി ഡോ.ഇദ് രീസ് അറിയിച്ചു .

Advertising
Advertising

Full View

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി പേരാമ്പ്ര, തുടങ്ങിയ സ്‌ഥലങ്ങളിൽ ഏകദേശം എട്ടോളം ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇന്ത്യക്കു പുറത്ത് ആദ്യമായാണ് തണൽ ഇങ്ങനെയൊരു സംരംഭത്തിന് തൂടക്കമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.മെയ് നാല്, അഞ്ച്,ആറ് തിയ്യതികളിലായി ഇസാ ടൗണിലെ ഇന്ത്യൻ സ്കൂളിലാണ് വൃക്കരോഗ നിർണ്ണയ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രദർശനം സംഘടിപ്പിക്കുക. തണൽ ബഹ്‌റൈൻ ഘടകത്തിന് കീഴിൽ മുന്നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചാണ് എക്സിബിഷന്റെ ഒരുക്കങ്ങൾക്ക് നേത്യത്വം നൽകുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വഴിയില്‍ വേറിട്ട അധ്യായം രചിച്ച 'തണല്‍' പത്താം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ വിപുലമായ കര്‍മപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

വൃക്കരോഗികള്‍ക്ക് കൈതാങ്ങേകാന്‍ ലക്ഷ്യമിട്ട് മൂന്ന് സൗജന്യ ഡയാലിസിസ് സെന്ററുകള്‍ കൂടി വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. വയനാട്ടിലെ വെള്ളമുണ്ടയിലും തലശേരിയിലും കോഴിക്കോട് ചാലിയത്തുമായി പത്ത് മെഷീനുകള്‍ വീതമുള്ള സെന്ററുകള്‍ വീതമാണ് ആരംഭിക്കുക. നിലവില്‍ വടകരയിലും നാദാപുരത്തും കൊയിലാണ്ടി അരിക്കുളത്തുമായുള്ള മൂന്ന് സെന്ററുകളിലായി 450ല്‍പരം രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്റര്‍ എന്ന വിശേഷണത്തിലേക്ക് തണല്‍ വളര്‍ന്നതായി ഡോ. ഇദ്‌രീസ് പറഞ്ഞു. വൃക്കരോഗികളില്ലാത്ത നാട് എന്ന ലക്ഷ്യവുമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ബോധവത്കരണ ക്യാമ്പുകളും എക്‌സിബിഷനുകളും 'തണൽ സംഘടിപ്പിച്ച് വരുന്നുണ്ട്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News