സിനിമ തനിക്ക് തൊഴില്‍ മാത്രം, നാടകം ഉത്തരവാദിത്തം: അലന്‍സിയര്‍

Update: 2018-05-26 10:04 GMT
സിനിമ തനിക്ക് തൊഴില്‍ മാത്രം, നാടകം ഉത്തരവാദിത്തം: അലന്‍സിയര്‍

ഫാഷിസ്റ്റ് പ്രവണതകളെ തിരുത്താനുള്ള കരുത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടെന്നും നിലവിലെ അവസ്ഥ താത്കാലിക പ്രതിഭാസം മാത്രമാണെന്നും ചലച്ചിത്ര താരം അലന്‍സിയര്‍ ദോഹയില്‍ പറഞ്ഞു.

Full View

ഫാഷിസ്റ്റ് പ്രവണതകളെ തിരുത്താനുള്ള കരുത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടെന്നും നിലവിലെ അവസ്ഥ താത്കാലിക പ്രതിഭാസം മാത്രമാണെന്നും ചലച്ചിത്ര താരം അലന്‍സിയര്‍ ദോഹയില്‍ പറഞ്ഞു. ക്യു മലയാളം സര്‍ഗ്ഗസായാഹ്നത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ നടന്‍ അലന്‍സിയര്‍, ഇതിനോടുള്ള ത്വരിത പ്രതികരണമാണ് താന്‍ കാസര്‍കോഡ് നടത്തിയതെന്ന് വ്യക്തമാക്കി. അസഹിഷ്ണുതയുടെ ഫാഷിസ്റ്റ് രീതികളെ തിരുത്താനുള്ള കരുത്ത് ഭാരതീയര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒരു തൊഴിലായി മാത്രം കാണുന്ന താന്‍ നാടകത്തെ ഒരുത്തരവാദിത്തമായാണ് മനസ്സിലാക്കുന്നതെന്നും പറഞ്ഞു. ക്യു മലയാളം ദോഹയില്‍ സംഘടിപ്പിക്കുന്ന സര്‍ഗ്ഗസായാഹ്നത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം ദോഹയിലെത്തിയത്. രംഗാവിഷ്‌ക്കാരം, ഒപ്പന, നാടന്‍പാട്ട്, തുടങ്ങി വിവിധ പരിപാടികള്‍ സര്‍ഗ്ഗസായാഹ്നത്തിന്റെ ഭാഗമായി നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ചടങ്ങില്‍ ഒഎം അബ്ബാസ് എഴുതിയ ഖുബ്ബൂസിന് പറയാനുള്ളത് എന്ന പുസ്തകം അലന്‍സിയര്‍ പ്രകാശനം ചെയ്യും. 25 ന് വൈകിട്ട് ഏഴ് മണിക്ക് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അലന്‍സിയറുമായി ക്യു മലയാളം അംഗങ്ങള്‍ സംവദിക്കും.

Similar News