നാടകാവതരണത്തോടെ ദോഹയില്‍ തിയേറ്റര്‍ ദിനാചരണം

Update: 2018-05-26 20:07 GMT
Editor : Muhsina
നാടകാവതരണത്തോടെ ദോഹയില്‍ തിയേറ്റര്‍ ദിനാചരണം

മാധ്യമ പ്രവര്‍ത്തകന്‍ ഭരതന്നൂര്‍ ഷമീര്‍, നാടക പ്രവര്‍ത്തകന്‍ രോഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

ശ്രദ്ധേയമായ രണ്ട് ലഘു നാടകങ്ങളുടെ അവതരണവുമായി ദോഹയില്‍ തിയേറ്റര്‍ ദിനാചരണം നടന്നു. നാടക സൗഹൃദം ദോഹയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഭരതന്നൂര്‍ ഷമീര്‍, നാടക പ്രവര്‍ത്തകന്‍ രോഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

Full View

തിയേറ്റര്‍ ദിനാചരണം ദോഹയിലെ നാടക പ്രവര്‍ത്തകരുടെ വാര്‍ഷിക ഒത്തുകൂടല്‍ കൂടിയായി മാറി. അശോക ഹാളില്‍ ഐസിസി പ്രസിഡന്റ് മിലന്‍ അരുണ്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഗള്‍ഫ് മാധ്യമം ദോഹ ബ്യൂറോ ചീഫ് ഭരതന്നൂര്‍ ഷമീര്‍, സംസ്കൃതി പ്രവര്‍ത്തകന്‍ റോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു.

Advertising
Advertising

കൃഷ്ണകുമാര്‍ നാരായണന്‍, അന്‍വര്‍ ബാബു വടകര എന്നിവര്‍ നാടക ഗാനങ്ങള്‍ ആലപിച്ചു. മനീഷ് സാരംഗി സംവിധാനം ചെയ്ത് വിനയന്‍ ബേപ്പൂര്‍ രംഗത്തവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ 'വെളിച്ചെണ്ണ' ആയിരുന്നു ആദ്യ നാടകം.

നാടക സൗഹൃദം ദോഹയിലെ ഒരുകൂട്ടം നാടകപ്രവര്‍ത്തകര്‍ രചിച്ച് ശംസുദ്ധീന്‍ പോക്കര്‍ സംവിധാനവും ഹാരിസ് ഹംസ സഹസംവിധാനവും നിര്‍വ്വഹിച്ച രണ്ടാമത്തെ രംഗാവിഷ്കാരത്തില്‍ ഷാജി കണയന്‍കോട്, മുര്‍ഷിദ് മുഹമ്മദ്‌, ബിന്ദു കരുണ്‍, മന്‍സൂര്‍ കൊച്ചുകടവ്, സിറാജ് കുഞ്ഞിബവ, നവാസ് എം ഗുരുവായൂര്‍, കൃഷ്‌ണകുമാര്‍ നാരായണന്‍, സുഭാഷ് ശിവകൃഷ്ണന്‍, ശംസുദ്ധീന്‍ പോക്കര്‍, ഫൈസല്‍ അരിക്കാട്ടീരി, നിഹാരിക പ്രദോഷ് എന്നിവര്‍ അഭിനയിച്ചു. നാടകസൗഹൃദം ദോഹ സിക്രട്ടറി മുഹമ്മദലി കൊയിലാണ്ടി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദോഷ് കുമാര്‍ എന്നിവരും സംസാരിച്ചു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News