ചിത്രരചനയ്ക്ക് പ്രവാസജീവിതം തടസ്സമാകാതെ ജാഷിദ്

Update: 2018-05-26 22:47 GMT
Editor : admin
ചിത്രരചനയ്ക്ക് പ്രവാസജീവിതം തടസ്സമാകാതെ ജാഷിദ്

ഡ്രീം ഫിന്‍ ഗേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് -വര- എന്ന പേരില്‍ സംഘടിപ്പിച്ച മുഖ ചിത്രരചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ജാഷിദിന്റെ ചിത്രത്തിനാണ് ലഭിച്ചത്.

Full View

പ്രവാസജീവിതത്തിലെ ജോലിത്തിരക്കുകള്‍ക്കിടയിലും ചിത്രരചനയുടെ ലോകത്ത് ശ്രദ്ധേയനാവുകയാണ് ബഹ്റൈനിലെ യുവകലാകാരന്‍ ജാഷിദ്. ഈയിടെ ഡ്രീം ഫിന്‍ഗേഴ്‌സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചിത്രരചനാ മല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്.

ചിത്രരചന ഔദ്യോഗികമായി അഭ്യസിച്ചിട്ടില്ലെങ്കിലും പ്രവാസ ജീവിതം ആരംഭിച്ച കാലം മുതല്‍ തന്നെ ജാഷിദ് വരകളുടെ ലോകത്താണ് തന്റെ ഒഴിവുസമയം ചെലവഴിക്കുന്നത്. ഡ്രീം ഫിന്‍ ഗേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് -വര- എന്ന പേരില്‍ സംഘടിപ്പിച്ച മുഖ ചിത്രരചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ജാഷിദിന്റെ ചിത്രത്തിനാണ് ലഭിച്ചത്. അന്‍പത്തി ഒന്ന് സൃഷ്ടികളില്‍ നിന്നുമാണ് ജാഷിദ് വരച്ച ജീവന്‍ തുടിക്കുന്ന ചിത്രം തെരഞ്ഞെടുത്തത്.

Advertising
Advertising

അഞ്ചുവര്‍ഷമായി ബഹ്റൈനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആനിമേറ്ററായി ജോലി ചെയ്യുന്ന ജാഷിദ് നിലമ്പൂര്‍ സ്വദേശിയാണ്. താരങ്ങളുടെയും ഭരണാധികാരികളുടെയും ചിത്രങ്ങള്‍ വരക്കുന്ന ഇദ്ദേഹം കലി എന്ന ചലച്ചിത്രത്തിനു വേണ്ടി വരച്ച മുഖചിത്രം ദുല്‍ഖര്‍ സല്‍മാന്റെ പ്രശംസ നേടിയിരുന്നു. റിയലിസ്റ്റിക് കളര്‍ പെന്‍സില്‍ ഡ്രോയിംഗില്‍ മികവ് തെളിയിച്ച ജാഷിദ് വരക്കുന്ന പോര്‍ട്രെയിറ്റുകളും കാരിക്കേച്ചറുകളും കലാമികവ് കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. ജോലിത്തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവ് സമയമുപയോഗിച്ച് തന്റെ കലാപരതയെ പോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരന്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News