രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഖത്തറിലെ സ്റ്റുഡന്‍റ് ഇന്ത്യ ബുക്ക് ബാങ്ക്; ഏഴാം വര്‍ഷത്തിലേക്ക്

Update: 2018-05-26 15:48 GMT
രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഖത്തറിലെ സ്റ്റുഡന്‍റ് ഇന്ത്യ ബുക്ക് ബാങ്ക്; ഏഴാം വര്‍ഷത്തിലേക്ക്

യൂത്ത് ഫോറം ഖത്തറിനു കീഴിലുള്ള സ്റ്റുഡന്‍സ് ഇന്ത്യയാണ് വിപുലമായ പുസ്തക കൈമാറ്റത്തിന് അവസരമൊരുക്കിയത്

ഉപയോഗിച്ച് കഴിഞ്ഞ പാഠപുസ്തകങ്ങള്‍ ശേഖരിച്ചും വിതരണം ചെയ്തും ഗള്‍ഫിലെ പ്രവാസി രക്ഷിതാക്കള്‍ക്ക് കൈത്താങ്ങാവു കയാണ് ഖത്തറിലെ ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ. യൂത്ത് ഫോറം ഖത്തറിനു കീഴിലുള്ള സ്റ്റുഡന്‍സ് ഇന്ത്യയാണ് വിപുലമായ പുസ്തക കൈമാറ്റത്തിന് അവസരമൊരുക്കിയത് .

കഴിഞ്ഞ ഏഴു വര്‍ഷമായി ഖത്തറിലെ പ്രവാസി രക്ഷിതാക്കള്‍ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ദോഹയിലെ സ്റ്റുഡന്‍സ്ഇന്ത്യ പ്രവര്‍ത്തകര്‍ പകര്‍ന്നു നല്‍കുന്നത് . ചെറിയ ക്ലാസുകള്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ഇവര്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നുണ്ട്. ഉപയോഗച്ച് കഴിഞ്ഞ പുസ്തകങ്ങള്‍ വ്യാപകമായി ശേഖരിച്ചാണിവര്‍ വ്യവസ്ഥാപിതമായി ബുക്ക് ബാങ്ക് നടത്തിവരുന്നത്. ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഇവര്‍ ആരംഭിച്ച ബുക്ക് ബാങ്ക് സേവനം 5 ദിവസത്തിനകം 200 ഓളം രക്ഷിതാക്കളാണ് പ്രയോജനപ്പെടുത്തിയത്.

Advertising
Advertising

1500ലധികം പുസ്തകങ്ങള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായും വാരാന്ത്യ അവധി ദിനങ്ങളില്‍ കൂടുതല്‍ രക്ഷിതാക്കളെ പ്രതീക്ഷിക്കുന്നതായും സംഘാടകരായ സ്റ്റുഡന്‍സ് ഇന്ത്യ ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു. ശേഖരിച്ച പുസ്തകങ്ങളുടെ എണ്ണത്തിലും വിതരണം ചെയ്തതിലും വലിയ തോതിലുള്ള വര്‍ദ്ധനയാണ് ഇതിനകം തന്നെ രേഖപ്പെടുത്തിയത്. മലയാളി രക്ഷിതാക്കള്‍ക്കു പുറമെ ഇന്ത്യന്‍ സ്‌കൂളുകളെ ആശ്രയിക്കുന്ന വിവിധ നാട്ടുകാരായ രക്ഷിതാക്കളും ഇന്ന് വിദ്യാര്‍ത്ഥികളൊരുക്കിയ ബുക്ക് ബാങ്കിനെ ആശ്രയിക്കുന്നുണ്ട്. മാതൃസംഘടനയായ യൂത്ത് ഫോറത്തിന്റെ സഹകരണത്തോടെയാണ് സ്റ്റുഡന്‍സ് ഇന്ത്യയുടെ ഈ നിസ്തുല സേവനം.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News