മലിനജല സംസ്കരണത്തില്‍ മാതൃകയായി ഗള്‍ഫ് നാടുകള്‍
ഖത്തറിലെ നഗര മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കുന്ന കരാന ഗ്രാമത്തിലിന്ന് ഒരു ശുദ്ധ ജലതടാകം തന്നെ രൂപപ്പെട്ടിരിക്കുന്നു.
മലിനജല സംസ്‌കരണത്തില്‍ മാതൃകയാക്കാവുന്ന സംവിധാനങ്ങളാണ് ഗള്‍ഫ് നാടുകളിലുള്ളത്. ഖത്തറിലെ നഗര മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കുന്ന കരാന ഗ്രാമത്തിലിന്ന് ഒരു ശുദ്ധ ജലതടാകം തന്നെ രൂപപ്പെട്ടിരിക്കുന്നു. നൂറു കണക്കിന് ഫ്ലമിംഗോകളുടെ ഇഷ്ട താവളം കൂടിയായി മാറിയ കരാന, രാജ്യത്തെ ഏറ്റവും വലിയ മലിനജല സംഭരണിയായിരുന്നു കരാന ഗ്രാമം.
ദോഹയില്‍ നിന്ന് 70 കിലോമീറ്റര്‍ മാറി സൗദി റോഡിലെ കരാന ഗ്രാമത്തിലാണ് ഖത്തറിലെ മലിനജലം സംസ്‌കരിക്കാനുള്ള സംവിധാനമൊരുക്കിയത്. നൂറു കണക്കിന് ടാങ്കര്‍ലോറികളിലായി ഇവിടെയെത്തുന്ന മലിന ജലം ശാസ്ത്രീയമായി സംസ്‌കരിച്ചപ്പോള്‍ അതൊരു ശുദ്ധജല തടാകമായി മാറി. അതോടെയാണ് ദേശാടനക്കിളികളുടെ ഇഷ്ടതാവളമായി കരാന മാറിയത്. ഇത്തവണ ഇരുനൂറോളം വരുന്ന ഫ്ലമിംഗോകളാണ് കരാനയില്‍ വിരുന്നെത്തിയവരില്‍ പ്രമുഖര്‍.
യൂറോപ്പ്യന്‍ നാടുകളില്‍ നിന്ന് ദേശാടകരായെത്തിയ രാജഹംസങ്ങള്‍ മാര്‍ച്ച് മാസം വരെ ഇവിടെത്തന്നെ കാണും. ഇവയ്ക്കു പുറമെ കരാനയില്‍ തദ്ധേശീയരും വിദേശികളുമായ പലതരം ജലപക്ഷികളെയും മരുഭൂജീവികളെയും കാണാനാവും. കാതങ്ങള്‍ താണ്ടിയെത്തിയ ഈ ഭീമന്‍ പക്ഷികള്‍ സ്വഛന്ദം വാഴുന്ന കരാന നമുക്ക് പകര്‍ന്ന് നല്‍കുന്നത് മാലിന്യ സംസ്‌കരണത്തിന്റെ നല്ലപാഠം കൂടിയാണ്.