തനിമയുടെ ആഭിമുഖ്യത്തില്‍ ദോഹയില്‍ സാഹിത്യ സംഗീത വിരുന്ന്
ഖാലിദ് കല്ലൂരിന്‍റെ പ്രസ്റ്റീജ് ബോയ് എന്ന ബാല സാഹിത്യ കൃതിയും, ഫൈസല്‍ അബൂബക്കറിന്റെ ആദിയില്‍ കവിതയുണ്ടായി എന്ന കവിതാ സമാഹാരവുമാണ് ചടങ്ങില്‍ പ്രകാശനം ചെയ്തത്
തനിമ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ദോഹയില്‍ സാഹിത്യ- സംഗീത വിരുന്ന് നടന്നു. എഫ്സിസി വായനക്കൂട്ടത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ഗസല്‍ പൂക്കള്‍ എന്ന ഖവാലി രാത്തും അരങ്ങേറി.
ഖാലിദ് കല്ലൂരിന്‍റെ പ്രസ്റ്റീജ് ബോയ് എന്ന ബാല സാഹിത്യ കൃതിയും, ഫൈസല്‍ അബൂബക്കറിന്റെ ആദിയില്‍ കവിതയുണ്ടായി എന്ന കവിതാ സമാഹാരവുമാണ് ചടങ്ങില്‍ പ്രകാശനം ചെയ്തത്. എം ടി നിലമ്പൂര്‍, ഫൈസല്‍ കൊച്ചി, കെ മുഹമ്മദ് ഈസ്, ഷീല ടോമി, ഹബീബുറഹ്മാന്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഖാലിദ് കല്ലൂര്‍, ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സംഗീത വിരുന്ന് ദോഹയിലെ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. മുഹമ്മദ് കുട്ടി അരീക്കോടിന്റെ നേതത്വത്തില്‍ ഗസല്‍ ഗായകന്‍ അബ്ദുല്‍ ഹലീം, ഖവാലി ഗയകന്‍ അബ്ദുല്‍ മുത്തലിബ് കെ മുഹമ്മദ് ഈസ, റിയാസ് കരിയാട്, അന്‍വര്‍ ബാബു, അക്ബര്‍ ചാവക്കാട് തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു.