ഖത്തര്‍ പാലുല്‍പ്പാദനം കൂട്ടുന്നു; കപ്പല്‍മാര്‍ഗ്ഗം 3000 പശുക്കള്‍ കൂടിയെത്തി

Update: 2018-05-28 21:11 GMT
Editor : Jaisy
ഖത്തര്‍ പാലുല്‍പ്പാദനം കൂട്ടുന്നു; കപ്പല്‍മാര്‍ഗ്ഗം 3000 പശുക്കള്‍ കൂടിയെത്തി

ഗര്‍ഭിണികളായ ഈ പശുക്കള്‍ക്ക് പുറമെ മെയ് നവംബര്‍ മാസങ്ങളില്‍ 6000 പശുക്കള്‍ കൂടി അധികമായി ഖത്തറിലെത്തും

റമദാനിനു മുന്നോടിയായി പാലുല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുറച്ച് മുന്നോട്ടുപോവുകയാണ് ഖത്തര്‍ . ഇതിനായി അമേരിക്കയില്‍ നിന്ന് 3000 പശുക്കളെ കൂടി കപ്പല്‍മാര്‍ഗ്ഗം ദോഹയിലെത്തിച്ചു. ഗര്‍ഭിണികളായ ഈ പശുക്കള്‍ക്ക് പുറമെ മെയ് നവംബര്‍ മാസങ്ങളില്‍ 6000 പശുക്കള്‍ കൂടി അധികമായി ഖത്തറിലെത്തും .

Full View

കഴിഞ്ഞ നോമ്പുകാലത്ത് പൊടുന്നനെ വന്നുപതിച്ച ഉപരോധം ഖത്തറില്‍ ക്ഷീരോത്പന്നങ്ങളുടെ ലഭ്യതയെയാണ് ആദ്യം ബാധിക്കുകയെന്ന നിഗമനത്തിലാണ് പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുറച്ച് രാജ്യം മുന്നോട്ട് പോയത് .അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമായി 4000 പശുക്കളെ വിമാനമാര്‍ഗ്ഗം ഖത്തറിലെത്തിച്ച സ്വദേശി വ്യവസായ പ്രമുഖന്‍ മുതാസ് അല്‍ഖയ്യാത്ത് വിപ്ലവകരമായ ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. ഇദ്ധേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബലദ്‌നഫാമിലിപ്പോള്‍ 20000 ത്തോളം പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്.

Advertising
Advertising

രണ്ടാം ഘട്ടമായി കപ്പല്‍മാര്‍ഗ്ഗം 3000 ഗര്‍ഭിണികളായ പശുക്കളെക്കൂടി ബലദ്‌നാ ഫാമിലേക്കെത്തിച്ചതോടെ റമദാനിന് മുന്നോടിയായി രാജ്യത്ത് പാലുല്‍പ്പാദനത്തില്‍ വന്‍മുന്നേറ്റം നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. അതീവസുരക്ഷിതമായി പശുക്കളെ പാര്‍പ്പിച്ചിരിക്കുന്ന ഫാമിനകത്ത് ശാസ്ത്രീയമായ രീതിയിലുള്ള പാലുത്പാദനവും ക്ഷീരോത്പന്ന സംസ്‌കരണവുമാണ് നടക്കുന്നത് . ബലദ്‌ന സി ഇ ഒ പീറ്റര്‍ വെല്‍റ്റര്‍ഡന്‍ വൈസ് ചെയര്‍മാന്‍ റാമിസ് അല്‍ഖയ്യാത്ത് എന്നിവര്‍ ഫാമിന്റെ വികസനപദ്ധതികള്‍ വിശദീകരിച്ചു. മെയ്, നവംബര്‍ മാസങ്ങളിലെ രണ്ടു ഘട്ടങ്ങളിലായി ഇനിയും വരാനിരിക്കുന്ന കൂടുതല്‍ പശുക്കളെ ഉള്‍ക്കൊള്ളാനുള്ള ഒരുക്കങ്ങളാണിപ്പോള്‍ ബലദ്‌നാ ഫാമില്‍ നടന്നു വരുന്നത് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News