ബഹ്‌റൈന്‍ എയര്‍ഷോയില്‍ ഇന്ത്യയില്‍ നിന്നുള്ള യുദ്ധവിമാനവും

Update: 2018-05-29 18:39 GMT
Editor : admin

ബഹ്‌റൈനില്‍ നാളെ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര എയര്‍ഷോയില്‍ ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള തേജസ് യുദ്ധവിമാനത്തിന്റെ പങ്കാളിത്തമുണ്ടാകും. ഷോയില്‍ പങ്കെടുക്കാനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബഹ്‌റൈനിലെ സഖീര്‍ എയര്‍ബെയ്‌സില്‍ എത്തി പരീക്ഷണ പറക്കലുകള്‍ ആരംഭിച്ചിരുന്നു.

Advertising
Advertising

നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി ബഹ് റൈനിലെ സഖീര്‍ എയര്‍ബേസില്‍ നടക്കാനിരിക്കുന്ന നാലാമത് ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം ഷോയില്‍ പങ്കെടുക്കും. ഇന്ത്യക്ക് പുറത്ത് ആദ്യമായുള്ള എയര്‍ ഷോയിലെ പങ്കാളിത്തമാണ് തേജസ് യുദ്ധവിമാനത്തിന്റേത്.

പൂര്‍ണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ 'തേജസ് ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് എയര്‍ഷോയില്‍ പങ്കെടുക്കുന്നത്'. രണ്ടുവിമാനങ്ങളാണ് എയര്‍ഷോക്കായി ബഹ്‌റൈനിലത്തെിയിരിക്കുന്നത്. ജനുവരി അഞ്ചിന് ബാംഗ്‌ളൂരില്‍ നിന്ന് തിരിച്ച തേജസ് യുദ്ധവിമാനങ്ങള്‍ ജാംനഗര്‍, മസ്‌കത്ത് വഴിയാണ് ബഹ്‌റൈനിലെ സഖീറിലത്തെിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സാരംഗ് ടീമിന്റെ ധ്രുവ് ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങളും ഇത്തവണ എയര്‍ഷോയിലുണ്ടാകും.

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്റ്റാള്‍ ഇത്തവണയുമുണ്ട്. പുതുതായി വികസിപ്പിച്ചെടുത്ത സെന്‍സറുകളും വാര്‍ത്താവിനിയമ ഉപകരണങ്ങളുമായാണ് ഡി.ആര്‍.ഡി.ഒ സ്റ്റാളില്‍ ഒരുക്കുക. നാഗ് മിസൈല്‍, ആകാശ് മിസൈല്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.

Writer - admin

contributor

Editor - admin

contributor

Similar News