ഒരുമയുടെ പുഞ്ചിരിയായി മലര്‍വാടി ബാലകലോല്‍സവം

Update: 2018-05-29 12:23 GMT
ഒരുമയുടെ പുഞ്ചിരിയായി മലര്‍വാടി ബാലകലോല്‍സവം

'ഒരുമയുടെ പുഞ്ചിരി' എന്ന തലക്കെട്ടില്‍ ബഹ്റൈനിൽ ബാലകലോല്‍സവം നടന്നു. കുട്ടികളുടെ കൂട്ടായ്മയായ മലര്‍വാടിയാണ് പരിപാടി സംഘടിപ്പിച്ചത്. കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി..

'ഒരുമയുടെ പുഞ്ചിരി' എന്ന തലക്കെട്ടില്‍ ബഹ്റൈനിൽ ബാലകലോല്‍സവം നടന്നു. കുട്ടികളുടെ കൂട്ടായ്മയായ മലര്‍വാടിയാണ് പരിപാടി സംഘടിപ്പിച്ചത്. കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്കായി വിവിധ കലാമൽസരങ്ങൾ ഒരുക്കിയാണ് ബാലകലോൽസവം നടന്നത്. ഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഷാഹുല്‍ ഹമീദ്, ജാസിര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫ്രന്‍്റ്സ് വനിതാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കൊച്ചു കുട്ടികൾ അവതരിപ്പിച്ച ഒപ്പനയടക്കമുള്ള പരിപാടികൾ കാണാൻ നിരവധി പേരെത്തിയിരുന്നു.

Advertising
Advertising

Full View

സമാപന സെഷനില്‍ ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എം. ബദ്റുദ്ദീന്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് ജമാല്‍ നദ്വി, ഇ.കെ സലിം, സി .ഖാലിദ്, സഈദ് റമദാന്‍ നദ് വി എന്നിവര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെ്തു. ലിധി ലാലും രാജേഷും ചേർന്ന് അവതരിപ്പിച്ച ജാനു തമാശകൾ എന്ന പരിപാടിയും നടന്നു.

Similar News