പുതിയ രണ്ട് സമുദ്രപാതകള്‍ കൂടി തുറന്ന് ഖത്തര്‍ ചരക്കു ഗതാഗത മേഖല സജീവമാക്കുന്നു
ചൈന, ഇന്ത്യ, മലേഷ്യ , തുര്‍ക്കി ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളുമായി ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ പാതകള്‍
ഖത്തര്‍- ചൈന കപ്പല്‍ പാതയടക്കം പുതിയ രണ്ട് സമുദ്രപാതകള്‍ കൂടി തുറന്ന് ഖത്തര്‍ ചരക്കു ഗതാഗത മേഖല സജീവമാക്കുന്നു. ചൈന, ഇന്ത്യ, മലേഷ്യ , തുര്‍ക്കി ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളുമായി ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ പാതകള്‍.
ലോകോത്തര സൗകര്യങ്ങളോടെ സ്ഥാപിച്ച ഹമദ് തുറമുഖത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. ചൈന, ഇന്ത്യ, മലേഷ്യ, തുർക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളുമായി ബന്ധിപ്പി ച്ചുള്ള രണ്ട് കപ്പല്‍ പാതകളാണ് ഇപ്പോള്‍ ആരംഭിച്ചതെന്ന് ഹമദ് പോർട്ട് ഡയറക്ടർ ക്യാപ്റ്റന്‍ അബ്ദുൽ അസീസ് നാസര്‍ അൽയാഫിവാർത്താസമ്മേളനത്തിൽ അറിയിച്ചു. . മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, യാങ് മിങ് എന്നീ പ്രമുഖ കമ്പനികളാണ് പുതുതായി സർവിസ് തുടങ്ങുന്നത് . ദോഹ തുറമുഖത്ത് നിന്ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്തേക്കുള്ള സമുദ്രപാത ചൈനയിലെ ഷാങ്ഹായ്, നിങ്ബോ, സിയാമെൻ, ഷെകൂ തുറമുഖങ്ങളെയും തായ്വാനിലെ കവോസിയൂങ്, മലേഷ്യയിലെ പോർട്ട് ക്ലാങ്, എന്നീ തുറമുഖങ്ങളിലൂടെയാണ് സർവിസ് നടത്തുക.400 ശീതീകരണ സംവിധാനമുള്ള റീഫർ കണ്ടെയ്നറുകളടക്കം 6000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള നാല് കപ്പലുകൾ ഉപയോഗിച്ച യാങ് മിങ്ങ ആഴ്ച തോറും സർവിസ് നടത്തു . സമാനമായ ശേഷിയുള്ള 4 കപ്പലുകൾ തന്നെയാണ് ഖത്തറിൽനിന്ന് മെഡിറ്ററേനിയൽ കടലിലൂടെയുള്ള ചരക്കുനീക്കത്തിന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയും സജ്ജമാക്കിയിരിക്കുന്നത്. ഹമദ് പോർട്ടിൽനിന്ന് തുർക്കിയിലെ മെർസിൻ, ഇസ്തംബൂൾ, തെക്രിദാഗ്, കാനക്കലേ, ഇസ്കെൻദറം തുറമുഖങ്ങളിലൂടെയും, ഗ്രീസിലെ പിറേയസ്, ഇന്ത്യയിലെ മുന്ദ്ര, ഒമാനിലെ സലാല, സോഹാർ എന്നീ തുറമുഖങ്ങളിലൂടെയാണ് എം.എസ്.സി ആഴ്ചതോറും സർവിസ് നടത്തുക. ഉപരോധം മൂലം യു.എ.ഇ വഴി ഖത്തറിലേക്കുള്ള സമുദ്രപാതക്ക് തടസ്സം നേരിട്ടതോടെ രാജ്യം അടുത്തിടെ പുതുതായി തുറന്നത് നിരവധി സമുദ്രപാതകളാണ്. ഒമാനിലെ സൊഹാർ, സലാല, കുവൈത്തിലെ ശുവൈഖ്, തുർക്കിയിെല ഇസ്മിർ, പാകിസ്താനിലെ കറാച്ചി, ഇന്ത്യയിലെ മുന്ദ്ര, നവശിവ തുടങ്ങിയ തുറമുഖങ്ങളിലേക്കെല്ലാം പുതിയ വ്യാപാര പാതകൾ തുറന്നുകഴിഞ്ഞു.