ഉപരോധത്തെ ഖത്തര്‍ അതിജയിച്ചുവെന്ന് സര്‍വേ

Update: 2018-05-29 10:18 GMT
Editor : Alwyn K Jose
ഉപരോധത്തെ ഖത്തര്‍ അതിജയിച്ചുവെന്ന് സര്‍വേ

ഖത്തര്‍ യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 98 ശതമാനം പൗരന്‍മാരും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയത്.

സൗദി സഖ്യരാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധം ഖത്തറിലെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ സംവിധാനത്തില്‍ രാജ്യത്തെ ജനത സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 98 ശതമാനം പൗരന്‍മാരും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയത്.

ഒമ്പതു മാസമായി തുടരുന്ന ഉപരോധം ഫലപ്രദമായി നേരിടുന്നതില്‍ ഖത്തര്‍ ഗവണ്‍മെന്റിനെ അഭിനന്ദിക്കുകയാണ് സ്വദേശികള്‍. പൗരജീവിതത്തെ ഉപരോധത്തിന്റെ കെടുതിയേല്‍പ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളില്‍ രാജ്യത്തെ 98 ശതമാനം പേരും സംതൃപ്തരാണ്. ​പ്രതിസന്ധിയെ അതിജീവിച്ച് ഏറെ വർഷങ്ങൾ സർക്കാരിനു മുന്നോട്ടു പോകാനാകുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നുവെന്നും ഖത്തർ യൂണിവേഴ്‌സിറ്റിയുടെ സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. യൂണിവേഴ്‌സിറ്റി സോഷ്യൽ ആൻഡ് ഇക്കണോമിക് സർവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്​ സർവേ നടത്തിയത്.

Advertising
Advertising

ഖത്തറിന്റെ സാമ്പത്തിക സ്ഥിതിയെ രാജ്യത്തെ 80 ശതമാനത്തിലേറെ പൗരൻമാരും നല്ല രീതിയിലാണ്​ കാണുന്നത്. 2017 നവംബറിലാണ്​ ടെലിഫോൺ അഭിമുഖങ്ങളിലൂടെ സർവേ നടത്തിയത്. 18 വയസിനു മുകളിലുള്ള 889 ഖത്തരി പൗരൻമാർ ​ സർവേയിൽ പങ്കെടുത്തു. ഖത്തറിന്റെ വ്യാപാര, വാണിജ്യ രംഗം സംബന്ധിച്ച്​ 84 ശതമാനം പേരും ശുഭ പ്രതീക്ഷയിലാണ്. വ്യാപാരത്തെ കുറിച്ചുള്ള പ്രതീക്ഷകൾ 96 ശതമാനം പൗരൻമാർക്കും ഉപരോധത്തിന്​ ശേഷം വർധിക്കുകയാണ്​ ചെയ്തത്. ഖത്തര്‍ നിക്ഷേപകര്‍ക്ക് പറ്റിയ മണ്ണാണെന്ന വിശ്വസിക്കുന്നവരാണ് 77 ശതമാനം സ്വദേശികളും. 34 ശതമാനം പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉൽപ്പന്നങ്ങൾക്കു വില കൂടുതലല്ലെന്നാണ് 31 ശതമാനം കരുതുന്നത്. അതേസമയം, 27 ശതമാനം പേർ സാധനങ്ങൾക്കു വില കൂടുതലാണെന്നു കരുതുന്നു. എന്നാല്‍ മികച്ച ഉത്പന്നങ്ങളാണ് രാജ്യത്ത് ലഭ്യമാകുന്നതെന്ന വിശ്വാസമാണ് പൊതുവിലുള്ളത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News