കുവൈത്തില്‍ പെട്രോള്‍ വിലവര്‍ദ്ധന അടുത്ത മാസമെന്ന് സൂചന

Update: 2018-05-29 11:38 GMT
Editor : admin
കുവൈത്തില്‍ പെട്രോള്‍ വിലവര്‍ദ്ധന അടുത്ത മാസമെന്ന് സൂചന
Advertising

കുവൈത്തില്‍ അടുത്ത മാസം മുതല്‍ പെട്രോള്‍ വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്ന് സൂചന.

Full View

കുവൈത്തില്‍ അടുത്ത മാസം മുതല്‍ പെട്രോള്‍ വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്ന് സൂചന. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ അമീറിന്റെ പ്രത്യേക ഉത്തരവിലൂടെ വിലവര്‍ധന നടപ്പാക്കാനാണ് നീക്കം. നിലവിലെ വിലയുടെ 14 ശതമാനം മുതല്‍ 83 ശതമാനം വരെ വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫില്‍‌സ്, സൂപ്പറിനു 65 ഫില്‍‌സ്, അള്‍ട്രക്ക് 90 ഫില്‍‌സ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക് . ഇത് 65-105- 165 എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പല തവണ അവതരിപ്പിച്ചിട്ടും പെട്രോള്‍ വിലവര്‍ദ്ധനക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വര്‍ദ്ധന നടപ്പാക്കാനാണ് നീക്കം. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയുടെ സബ്സിഡി നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചത് . ജലം, വൈദ്യുതി നിരക്ക് വര്‍ധനക്ക് അടുത്തിടെ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും സ്വദേശികളെ കാര്യമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം എംപിമാരും പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു.

സ്വദേശികളെ വിലവര്‍ധന ബാധികാത്ത രീതിയില്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും എംപിമാരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്നാണ് പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ അമീറിന്റെ പ്രത്യേക ഉത്തരവിലൂടെ വിലവര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News