ജോണ്‍ എബ്രഹാം എല്ലാകാലത്തും സ്മരിക്കപ്പെടുമെന്ന് ഗായകന്‍ വിടി മുരളി

Update: 2018-05-30 12:37 GMT
Editor : Muhsina
ജോണ്‍ എബ്രഹാം എല്ലാകാലത്തും സ്മരിക്കപ്പെടുമെന്ന് ഗായകന്‍ വിടി മുരളി

ദോഹയില്‍ ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ അവാർഡ് ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം.

ജനപങ്കാളിത്തത്തോടെ സിനിമകള്‍ നിര്‍മ്മിച്ച് ജനകീയസിനിമയുടെ വക്താവും പ്രചാരകനുമായി മാറിയ ജോണ്‍ എബ്രഹാം എല്ലാ കാലത്തും സ്മരിക്കപ്പെടുമെന്ന് ഗായകന്‍ വി.ടി. മുരളി പറഞ്ഞു. ദോഹയില്‍ ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ അവാർഡ് ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം.

Full View

ജനകീയമായി പിരിവ് നടത്തി സിനിമകള്‍ നിര്‍മ്മിക്കുക മാത്രമല്ല വിജയകരമായ സംരംഭങ്ങളാക്കി അവയെ മാറ്റാനും സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കാനും തയ്യാറായ അതുല്യ കലാ കാരനായിരുന്നു ജോണ്‍ എബ്രഹാമെന് വിടി മുരളി പറഞ്ഞു. താരാധിപത്യത്തിനപ്പുറം സിനിമകളെ ഉള്ളടക്കം കൊണ്ട് സമ്പന്നമാക്കുകയായിരുന്നു ജോണ്‍ എബ്രഹാം. ജോൺ എബ്രഹാം സാംസ്‌കാരിക വേദി ഖത്തറിന്റെ മാധ്യമ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിടി മുരളി.

മധ്യമ പ്രവർത്തകനായ അഭിലാഷ് പി ജോണിന് ഖത്തറിലെ പ്രമുഖ മാധ്യമ പ്രവർത്തകനും അറബ് സാഹിത്യകാരനുമായ ഡോ. അഹമ്മദ് അൽ മാൽകി അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങിൽ മുഖ്യ രക്ഷാധികാരി കെ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. ഖത്തർ മലയാളി സമാജം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ മീഡിയാഫോറം സെക്രട്ടറി മുജീബുറഹ്മാന്‍ ആശംസ നേര്‍ന്നു. ജോണ്‍ അബ്രഹാം സാംസ്‌കാരിക വേദി പ്രവര്‍ത്തകരായ പ്രദോഷ്‌കുമാര്‍, ബീജ വിസി, നാമൂസ് പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News