ബഹ്റൈനിൽ പുകയില ഉല്പന്നങ്ങൾക്ക് നികുതി വർധിക്കും

Update: 2018-05-30 12:07 GMT
Editor : Jaisy
ബഹ്റൈനിൽ പുകയില ഉല്പന്നങ്ങൾക്ക് നികുതി വർധിക്കും

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ക്ക് നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തിന് ബഹ് റൈൻ മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ചില ഉൽപന്നങ്ങൾക്ക്​ ഏകീകൃത നികുതി ഏര്‍പ്പെടുത്താന്‍ നേരത്തെ തത്വത്തിലെടുത്ത തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ചില സാധനങ്ങള്‍ക്ക് 100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തും. പുകയില ഉല്‍പന്നങ്ങള്‍ക്കാണ് വൻ നികുതി വർധനയുണ്ടാവുക. കാർബണേറ്റഡ്​ പാനീയങ്ങള്‍ക്ക് 50 ശതമാനവും എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനവും നികുതി വരും. നികുതി ഏര്‍പ്പെടുത്തിയ ഉല്‍പന്നങ്ങള്‍ അനധികൃതമായി കൊണ്ടുവരുന്നവര്‍ക്കുള്ള ശിക്ഷയും നിര്‍ണയിക്കും.ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ രൂപപ്പെടുത്തുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിക്ഷേപകരുടെയും വ്യാപാരികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കമ്പനി നിയമത്തില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താനുള്ള നിർദേശത്തിന്​ മന്ത്രിസഭ അംഗീകാരം നല്‍കി. ഭരണപരമായ പരിഷ്കാരങ്ങളുടെ ഭാഗമായി അസി. അണ്ടര്‍ സെക്രട്ടറി പദവി ഇല്ലാതാക്കാനും ആറ് ഡയറക്ടറേറ്റുകൾ നിര്‍ത്താനും നിലവിലുള്ള ചില ഡയറക്ടറേറ്റുകള്‍ ഒന്നിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News