ഇന്റര്‍ സ്കൂള്‍ ക്വിസ് മല്‍സത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ ഒന്നാമത്

Update: 2018-05-30 19:40 GMT
Editor : admin
ഇന്റര്‍ സ്കൂള്‍ ക്വിസ് മല്‍സത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ ഒന്നാമത്
Advertising

ഉമുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ക്വിസ് മല്‍സത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ ജേതാക്കളായി

Full View

ഉമുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ക്വിസ് മല്‍സത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ ജേതാക്കളായി. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനാണ് രണ്ടാം സ്ഥാനം.

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 10 സ്കൂളുകളാണ് ക്വിസ് മല്‍സരത്തില്‍ മാറ്റുരച്ചത്. ആദ്യഘട്ട മല്‍സരത്തില്‍ ആറ് സ്കൂളുകള്‍ പുറത്തായി. ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ, ഇന്ത്യന്‍ സ്കൂള്‍ ഷാര്‍ജ, അജ്മാന്‍ അല്‍ അമീര്‍ സ്കൂള്‍, ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂള്‍ എന്നീ സ്കൂളുകളാണ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചത്. വാശിയേറിയ അവസാനഘട്ടത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ ഒന്നാം സ്ഥാനവും ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും സമ്മാനിച്ചു. ജെംസ് ഗ്രൂപ് മുന്‍ പ്രിന്‍സിപ്പല്‍, എഡ്ഗര്‍ അസോസിയേഷന്‍ ട്രഷറര്‍ മുഹമ്മദ് മൊഹിയിദ്ധീന്‍ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.

സമ്മാനദാന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് സജ്ജാദ് നാട്ടിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു തോമസ് മല്‍സരത്തെ പരിചയപ്പെടുത്തി. സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ നിക്സണ്‍ ബേബി സ്വാഗതവും അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വഹാബ് പോയക്കര നന്ദിയും പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News