കുവൈത്തിൽ പുതുവർഷാഘോഷത്തിന് പടക്കങ്ങൾ, ഫോം സ്പ്രേ എന്നിവയ്ക്ക് വിലക്ക്

Update: 2018-05-30 03:10 GMT
Editor : Jaisy
കുവൈത്തിൽ പുതുവർഷാഘോഷത്തിന് പടക്കങ്ങൾ, ഫോം സ്പ്രേ എന്നിവയ്ക്ക് വിലക്ക്

രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങൾക്കും നിരക്കാത്തവിധം പരിധി വിട്ട ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

കുവൈത്തിൽ പുതുവർഷത്തോടനുബന്ധിച്ചു ആഭ്യന്തരമന്ത്രാലയം സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. ആഘോഷത്തിനായി പടക്കങ്ങൾ, ഫോം സ്പ്രേ എന്നിവ പാടില്ല . രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങൾക്കും നിരക്കാത്തവിധം പരിധി വിട്ട ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Full View

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു . മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു എല്ലാ അതിർത്തി ചെക്ക് പോയിന്റുകളും കർശന നിരീക്ഷണത്തിലാണ് . ആഘോഷത്തിന്റെ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിന്റെ താക്കീത് . പടക്കങ്ങൾ , ഫോം സ്പ്രേ , ചായങ്ങൾ എന്നിവ പൊതുനിരത്തുകളിൽ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം വഴിയും അല്ലാതെയും ഉള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

അതിനിടെ പുതുവത്സരം പ്രമാണിച്ച് ഇക്കുറി സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും തുടർച്ചയായി നാലു ദിവസം അവധി നൽകുന്നത് പരിഗണയിലാണെന്നു സിവിൽ സർവ്വീസ്​ കമ്മീഷനിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .ഡിസംബർ 29, 30,ദിവസങ്ങളിലെ വാരാന്ത അവധികൾക്കൊപ്പം 31 തിങ്കൾ ജനുവരി ഒന്ന് ചൊവ്വ എന്നീ ദിവസങ്ങളിലാണ് അവധി പരിഗണനയിലുള്ളത് അതേസമയം, ഇക്കാര്യത്തിൽ മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുകയെന്നും കമ്മീഷൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News