ഒറ്റ ദിവസം ഖത്തര്‍ സ്വന്തമാക്കിയത് 2 വിമാനങ്ങള്‍

Update: 2018-05-30 09:46 GMT
ഒറ്റ ദിവസം ഖത്തര്‍ സ്വന്തമാക്കിയത് 2 വിമാനങ്ങള്‍

ഉപരോധം കൊണ്ട് ഖത്തറിന്റെ ചിറകൊടിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍

ഉപരോധം കൊണ്ട് ഖത്തറിന്റെ ചിറകൊടിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ബസ് എ 350 - 1000 വിമാനത്തിന് നല്‍കിയ വാട്ടര്‍കാനന്‍ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒറ്റദിവസം എയര്‍ബസിന്റെ രണ്ട് വിമാനങ്ങളാണ് ദോഹയിലിറങ്ങിയത്.

ഫ്രാന്‍സില്‍ നിന്ന് ഖത്തര്‍ വാങ്ങിയ എയര്‍ബസ് എ 350 - 1000 അത്യാധുനിക വിമാനത്തിന് ദോഹയില്‍ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ബാകിറും എയര്‍ബസ് അധികൃതരും മറ്റുപ്രമുഖരും ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന വാട്ടര്‍കാനന്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു. രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം നീണ്ടാലും ഖത്തര്‍ എയര്‍വേഴ്സ് അതിന്റെ പ്രയാണം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു.

Advertising
Advertising

Full View

എയര്‍ബസിന്റെ എ 350 - 1000 വിമാനം സ്വന്തമാക്കുന്ന ആദ്യ കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്‌സ്‌. ഫ്രഞ്ച് നഗരമായ ടോലോസില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഖത്തര്‍ എയര്‍വേഴ്സിന് വേണ്ടി അക്ബര്‍ അല്‍ബാക്കിറ് വിമാനം ഏറ്റു വാങ്ങിയത്. ഇന്നലെ വൈകിട്ട് 4 30 ഓടെ ദോഹ ഹമദ് രാജ്യന്തര വിമാനത്താവളത്തിലിറങ വിശാലമായ ക്യൂ സ്യൂട്ട് അടക്കമുള്ള കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളോടെയാണ് പുതിയ വിമാനം സജ്ജീകരിച്ചത് . ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് രാജകീയ സൗകര്യങ്ങള്‍, വലിയ ഹാന്റ് ബാഗേജുകള്‍ ഉള്‍ക്കൊള്ളാവുന്ന സൗകര്യങ്ങള്‍, വിമാനത്തിനകത്തെ വിശാലത എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് എയര്‍ബസ് A 350 -100 ന്.

Similar News