രണ്ടാമത് സ്വദേശി ഈത്തപ്പഴമേളക്ക് ഖത്തറില്‍ തുടക്കമായി
പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെയും, സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രതിഫലനം മേളയില്‍ കാണാനാകും.
തദ്ദേശീയമായ ഈത്തപ്പഴങ്ങളുടെ ശേഖരമൊരുക്കി ഖത്തറില്‍ രണ്ടാമത് സ്വദേശി ഈത്തപ്പഴമേളക്ക് തുടക്കമായി. ദിവസവും ശരാശരി 8 ടണ്‍ ഈത്തപ്പഴങ്ങളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. സൂഖ് വാഖിഫില്‍ നടക്കുന്ന മേളയില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ തോട്ടങ്ങളില്‍ നിന്നെത്തിച്ച തദ്ദേശീയമായ നാലിനം ഈത്തപ്പഴങ്ങളാണ് രണ്ടാമത് സ്വദേശി ഈത്തപ്പഴമേളയില്‍ വില്‍പ്പനക്കുള്ളത്. സൂഖ് വാഖിഫില്‍ ഒരുക്കിയ വിശാലമായ കൂടാരത്തില്‍ ദിനേനെ എട്ടു ടണ്‍ ഈത്തപ്പഴങ്ങള്‍ വിറ്റഴിക്കപ്പെടുന്നതായി ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബര്‍ഗാഷ് അല്‍ നഈമി പറഞ്ഞു. രാജ്യത്തെ 57 തോട്ടങ്ങളാണ് ഇത്തവണത്തെ മേളയില്‍ അണിനിരന്നത്.
പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെയും, സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രതിഫലനം മേളയില്‍ കാണാനാകും. മേളയില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെയും സന്ദര്‍ശകരുടെ എണ്ണത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ദ്ധനയുണ്ട്. മുനിസിപ്പല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ാേ