നൂതനാശയങ്ങള്‍ പിന്തുടരുന്നതില്‍ ഖത്തര്‍ ഒന്നാമത്

Update: 2018-06-01 06:43 GMT
Editor : Jaisy
നൂതനാശയങ്ങള്‍ പിന്തുടരുന്നതില്‍ ഖത്തര്‍ ഒന്നാമത്

2016 ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്സ് ലാണ് നവീന ആശയങ്ങളോടുള്ള ഖത്തറിന്റെ ആഭിമുഖ്യം എടുത്തു പറയുന്നത്

Full View

നൂതനാശയങ്ങള്‍ പിന്തുടരുന്ന അറബ് രാജ്യങ്ങളില്‍ ഖത്തര്‍ മൂന്നാമത്. 2016 ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്സിലാണ് നവീന ആശയങ്ങളോടുള്ള ഖത്തറിന്റെ ആഭിമുഖ്യം എടുത്തു പറയുന്നത് . രാജ്യത്തെ രാഷ്ട്രീയ സ്ഥിരത, നികുതികളടക്കാനുള്ള ലളിതമായ നടപടികള്‍, എഞ്ചിനീയറിങ് സാങ്കേതികരംഗത്തെ ബിരുദധാരികളുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയതാണ് ഖത്തര്‍ ഈ സ്ഥാനം കൈവരിച്ചത്.

നവീന ആശയങ്ങള്‍ സ്വീകരിക്കുന്ന അറബ് രാഷ്ട്രരാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ മൂന്നാമതത്തെിയത്. മേഖലയില്‍ യുഎഇക്കും സൗദി അറേബ്യക്കും പിറകിലായാണ് ഖത്തറിന്റെ സ്ഥാനം. സൂചികയിലുള്‍പ്പെടുത്തിയ 128 രാഷ്ട്രങ്ങളില്‍ അമ്പതാം സ്ഥാനമാണ് ഖത്തറിനുള്ളത് . 37.47 എന്ന സ്കോറാണ് ഈയിനത്തില്‍ ഖത്തറിന് ലഭിച്ചത്. കഴിഞ്ഞവര്‍ഷവും ഇതേ സ്ഥാനത്തായിരുന്നു ആഗോളാടിസ്ഥാനത്തില്‍ ഖത്തറിന്റെ സ്ഥാനം. കോര്‍ണെല്‍ യൂനിവേഴ്സിറ്റി, ഇന്‍സീദ്, ഡബ്ള്യു.ഐ.പി.ഒ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടിക തയാറാക്കുന്നത്. രാജ്യത്തെ സ്ഥാപനങ്ങള്‍, മനുഷ്യവിഭവശേഷി, ഗവേഷണം, അടിസ്ഥാന വികസനം തുടങ്ങിയുള്ള ഏഴ് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടികയിലെ റാങ്കുകള്‍ തയാറാക്കുന്നത്. മനുഷ്യവിഭവശേഷിയിലും ഗവേഷണരംഗത്തും ഖത്തറിന് ഇനിയും മുന്നേറാനുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News