തൊഴിലാളികള്‍ക്ക് നോമ്പ്തുറ വിഭവങ്ങളൊരുക്കി വനിതാകൂട്ടായ്മ

Update: 2018-06-01 18:45 GMT
തൊഴിലാളികള്‍ക്ക് നോമ്പ്തുറ വിഭവങ്ങളൊരുക്കി വനിതാകൂട്ടായ്മ

ഖത്തറിലെ വിവിധ ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ വീടുകളില്‍ പാകംചെയ്ത് എത്തിച്ചു നല്‍കുകയാണ് ഒരു കൂട്ടം മലയാളി വനിതകള്‍..

ഖത്തറിലെ വിവിധ ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള വിഭവങ്ങള്‍ വീടുകളില്‍ പാകംചെയ്ത് എത്തിച്ചു നല്‍കുകയാണ് ഒരു കൂട്ടം മലയാളി വനിതകള്‍. കള്‍ച്ചറല്‍ഫോറത്തിനു കീഴിലെ വനിതാ കൂട്ടായ്മയായ നടുമുറ്റം പ്രവര്‍ത്തകരാണ് വേറിട്ട സേവനപ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ളത്.

Full View

നഗരത്തില്‍ നിന്ന് മാറി വിദൂര സ്ഥലങ്ങളിലുള്ള ലേബര്‍ക്യാമ്പുകളിലേക്കും സാധാരണ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന താമസകേന്ദ്രങ്ങളിലേക്കുമാണ് ദോഹയിലെ നടുമുറ്റം വനിതകള്‍ ഭക്ഷണമൊരുക്കുന്നത്. ഈ റമദാനില്‍ 30 ഓളം ക്യാമ്പുകളിലായി 5000 ത്തിലധികം തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനും അത്താഴത്തിനു മുള്ളവിഭവങ്ങള്‍ നല്‍കാനാണ് ഇവരുടെ തീരുമാനം.

Advertising
Advertising

മുന്‍വര്‍ഷത്തേക്കാള്‍ വനിതാ പ്രതിനിധ്യം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലുള്ളതായി നടുമുറ്റം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തവണ കൂടുതല്‍ തൊഴിലാളികള്‍ക്ക് ഭക്ഷമെത്തിക്കാനാവുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

നടുമുറ്റത്തിന്റെ വിവിധ ഏരിയാകമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നോമ്പു തുറക്കാന്‍ സമയമാവുമ്പോഴേക്കും ഇവര്‍ വീടുകളില്‍ പാകം ചെയ്ത നാടന്‍ വിഭവങ്ങളുമായി കള്‍ച്ചറല്‍ഫോറത്തിലെ യുവാക്കള്‍ ക്യാമ്പുകളിലേക്ക് തിരിക്കും. വവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാവുകയാണ് മലയാളി വനിതകളുടെ ഈ വേറിട്ട സേവന പ്രവര്‍ത്തനം.

Similar News