പ്രവാസികള്‍ക്ക് ആശ്വാസമായി പാതയരികിലെ നാടൻ പലഹാരസ്റ്റാളുകള്‍

Update: 2018-06-01 08:06 GMT
പ്രവാസികള്‍ക്ക് ആശ്വാസമായി പാതയരികിലെ നാടൻ പലഹാരസ്റ്റാളുകള്‍

പഴം പൊരിയും ഉള്ളിവടയും തുടങ്ങിയ നാടൻ വിഭവങ്ങള്‍ വാങ്ങാനുള്ള തിരക്ക് നോമ്പ് തുറയുടെ നേരം വരെ തുടരും.

പ്രവാസികളിൽ പലർക്കും ജോലിത്തിരക്ക് കാരണം നോമ്പ് തുറക്കുള്ള വിഭവങ്ങൾ താമസ സ്ഥലത്ത് ഉണ്ടാക്കുവാനുള്ള സമയവും സൗകര്യവും ഉണ്ടാകാറില്ല. ഈ അവസ്ഥയിൽ അവർക്ക് ആശ്വാസമായിത്തീരുകയാണ് നാടൻ വിഭവങ്ങളൊരുക്കി നൽകുന്ന ലഘുഭക്ഷണശാലകൾ.

Full View

സമയം വൈകുന്നേരം അഞ്ച് മണി. മുഹറഖിലെ പ്രധാന പാതയോരത്ത് സി ടി അബ്ദുൽ റഹ്മാൻ എന്ന അന്ത്രൂക്കയുടെ പലഹാര സ്റ്റാൾ പ്രവർത്തിച്ചു തുടങ്ങി. നോമ്പ് തുറ വിഭവങ്ങൾ തേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പഴം പൊരിയും ഉള്ളിവടയും തുടങ്ങിയ നാടൻ വിഭവങ്ങള്‍ വാങ്ങാനുള്ള തിരക്ക് നോമ്പ് തുറയുടെ നേരം വരെ തുടരും.

അന്ത്രുക്ക ഇതിനെ വെറുമൊരു കച്ചവടമായല്ല കാണുന്നത്. കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയായ അന്ത്രൂക്ക പതിനൊന്ന് വർഷമായി മുഹറഖിൽ ഇദ്ദേഹം ഫലാഫിൽ അൽ ഷാഹിദ് എന്ന ഭോജനശാല നടത്തുന്നു. ടാക്സി ഡ്രൈവർമാരടക്കമുള്ള തൊഴിലാളികൾക്ക് നാടൻ വിഭവങ്ങൾ ലഭിക്കുന്നതിൽ സംതൃപ്തി. പാതയ്ക്കരികിൽ വാഹനങ്ങൾ നിർത്തി ചില സ്വദേശികളും അന്ത്രുക്കാന്റെ പലഹാര സ്റ്റാളിൽ രുചി വൈവിധ്യങ്ങൾ തേടിയെത്തുന്നു.

Similar News