മിശ്രിത ഖത്തര്‍ കുടുംബങ്ങള്‍ക്ക് ഉപരോധത്തില്‍ ഇളവ്

Update: 2018-06-01 19:00 GMT
Editor : Subin
മിശ്രിത ഖത്തര്‍ കുടുംബങ്ങള്‍ക്ക് ഉപരോധത്തില്‍ ഇളവ്

പരസ്പര വിവാഹബന്ധം നിലനിന്നതിനാല്‍ ഉപരോധത്തെ തുടര്‍ന്ന് ഭാര്യാ ഭര്‍ത്താക്കന്‍മാരും മക്കളും മാതാപിതാക്കളും രണ്ടോ മൂന്നോ രാജ്യങ്ങളിലായി കഴിയേണ്ടി വരുന്ന സാഹചര്യം മക്കളുടെ വിദ്യാഭ്യാസത്തെ വരെ ബാധിക്കുമെന്നായിരുന്നു ലോകരാജ്യങ്ങള്‍ക്കു മുമ്പാകെ ഖത്തര്‍ ഉന്നയിച്ച പരാതി.

ഖത്തര്‍ വനിതകളെ വിവാഹം കഴിച്ച തങ്ങളുടെ പൗരന്‍മാര്‍ക്ക് ഉപരോധ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് സൗദി, യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍. ഉപരോധം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി ഖത്തര്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സംഘടനകളെയും മറ്റും സമീപിച്ചിരുന്നു. സൗദി സഖ്യരാജ്യങ്ങളുടെ പൗരന്മാര്‍ പുറത്തു പോകേണ്ടതില്ലെന്ന് ഖത്തറും അറിയിച്ചു.

Advertising
Advertising

സൗദി അനുകൂല രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പൗരന്‍മാരാണ് ഖത്തര്‍ വനിതകളെ വിവാഹം ചെയ്തിരിക്കുന്നത്. ഖത്തരി ബന്ധമുള്ള ഇത്തരം കുടുംബങ്ങള്‍ക്ക് ഉപരോധ നിയമത്തില്‍ എല്ലാ മാനുഷിക ഇളവും ഉറപ്പാക്കും. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഖത്തറുമായി വിവാഹബന്ധമുള്ളവര്‍ സേവനങ്ങള്‍ക്കായി അധികൃതരെ സമീപിക്കണമെന്ന് മൂന്ന് രാജ്യങ്ങളും പ്രസ്താവനയില്‍ നിര്‍ദേശിച്ചു. ഇതിനായി പ്രുത്യേക ഫോണ്‍ നമ്പറുകളും കൈമാറി. ഉപരോധം മാനുഷിക പ്രയാസങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. കുടുംബ ബന്ധം ശിഥിലമാകുന്ന സാഹചര്യമുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലും വ്യക്തമാക്കി.

പരസ്പര വിവാഹബന്ധം നിലനിന്നതിനാല്‍ ഉപരോധത്തെ തുടര്‍ന്ന് ഭാര്യാ ഭര്‍ത്താക്കന്‍മാരും മക്കളും മാതാപിതാക്കളും രണ്ടോ മൂന്നോ രാജ്യങ്ങളിലായി കഴിയേണ്ടി വരുന്ന സാഹചര്യം മക്കളുടെ വിദ്യാഭ്യാസത്തെ വരെ ബാധിക്കുമെന്നായിരുന്നു ലോകരാജ്യങ്ങള്‍ക്കു മുമ്പാകെ ഖത്തര്‍ ഉന്നയിച്ച പരാതി. ഏതായാലും വിഷയം ഗൗരവത്തില്‍ കണ്ട് ഉചിതമായ ഇളവുകള്‍ ഏര്‍പ്പെടുത്താനുള്ള സൗദി അനുകൂല രാജ്യങ്ങളുടെ നടപടി എല്ലാവരും പരക്കെ സ്വാഗതം ചെയ്യുകയാണ്.

Writer - Subin

contributor

Editor - Subin

contributor

Similar News