ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ മീഡിയ ഐക്കൺ പുരസ്കാരം സിറാജ് പള്ളിക്കരക്ക്
Update: 2018-06-01 18:42 GMT
ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ മീഡിയ ഐക്കൺ പുരസ്കാരം മീഡിയവൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കരക്ക്.
ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ മീഡിയ ഐക്കൺ പുരസ്കാരം മീഡിയവൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കരക്ക്. മെയ് 3ന് വൈകിട്ട് 7 മണിക്ക് അദാരി പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിൽ പുരസ്കാരം സമ്മാനിക്കും.
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ഇന്ത്യൻ ഐക്കണ്‍ പുരസ്കാരം നൽകും. രാജശേഖരന്‍ പിള്ളക്ക് പ്രവാസി ഐക്കൺ പുരസ്കാരവും പി ഉണ്ണികൃഷ്ണന് മാൻ ഓഫ് ദി ഇയർ അവാർഡും നൽകുമെന്ന് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ ഭാരവാഹികൾ പറഞ്ഞു. അവാർഡ് ദാന ചടങ്ങിൽ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നുമുണ്ടാകും. ഫൈസല്‍ എഫ് എം, ജ്യോതിഷ് പണിക്കര്‍, ജഗത്, രാജീവ് റീന, ഷിൽസ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.