മാമ്പഴക്കാലത്തിന്റെ മധുരവുമായി ബഹ് റൈനിൽ മാംഗോ മാനിയ

Update: 2018-06-01 18:44 GMT
Editor : Jaisy
മാമ്പഴക്കാലത്തിന്റെ മധുരവുമായി ബഹ് റൈനിൽ മാംഗോ മാനിയ
Advertising

മാങ്ങകളുടെ രുചിവൈവിധ്യങ്ങൾ ചേർത്തുണ്ടാക്കിയ വിവിധ ഭക്ഷ്യവിഭവങ്ങളും മേളയിലുണ്ട്

മാമ്പഴക്കാലത്തിന്റെ മധുരം പകരുകയാണ് ബഹ് റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന മാംഗോ മാനിയ . മാങ്ങകളുടെ രുചിവൈവിധ്യങ്ങൾ ചേർത്തുണ്ടാക്കിയ വിവിധ ഭക്ഷ്യവിഭവങ്ങളും മേളയിലുണ്ട്.

Full View

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാങ്ങകളുടെ വിപുലമായ ശേഖരമൊരുക്കിയ മാഗോമാനിയ ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ യൂസഫലിയുടെ സാനിധ്യത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹയണ് ഉത്‌ഘാടനം ചെയ്തത്. 17 രാജ്യങ്ങളിൽ നിന്നും 82 ഇനങ്ങളിലായി മാങ്ങകളുടെ കൊതിയൂറുന്ന ശേഖരം ഉപഭോക്താക്കളുടെ മുന്നിലെത്തിച്ചാണ് മാംഗോ മാനിയ ഒരുക്കിയിരിക്കുന്നത്. മാങ്ങകൊണ്ടുണ്ടാക്കിയ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളും ലുലുവിൻ്റെ ആറ് ഹൈപ്പർ മാർക്കറ്റുകളിലാായി ലഭ്യമാണ്. .പാകിസ്താന്‍, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, യമൻ, തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മാങ്ങകൾ മേളയിലുണ്ട്. വിവിധ തരം മാങ്ങ ഉല്‍പന്നങ്ങളും വിഭവങ്ങളും അച്ചാറുകളും പ്രവാസി കുടുംബങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നു. മേളയോടനുബന്ധിച്ച് വിവിധ പ്രൊമോഷനുകളും വിലയിളവും ഉപഭോക്താക്കൾക്കായി മാനേജ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ വർഷവും മാംഗോ ഫെസ്റ്റിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് റിജ്യണൽ ഡയറക്ടർ ജ്യൂസർ രൂപാവാല അറിയിച്ചു. മെയ് 15 വരെ മാംഗോ ഫെസ്റ്റ് നീണ്ടു നിൽക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News