ബഹ്റൈന്‍ - കേരള ഇന്‍വെസ്റ്റ്മെന്റ് ഫോറം ശ്രദ്ധേയം

Update: 2018-06-02 00:26 GMT
Editor : Sithara

കേരളത്തിലേക്ക് അറബ് നിക്ഷേപകരെ സ്വാഗതം ചെയ്ത് ബഹ്റൈനിൽ സംഘടിപ്പിച്ച ബഹ്റൈൻ - കേരള ഇൻവെസ്റ്റ്മെന്റ് ഫോറം ശ്രദ്ധേയമായി.

കേരളത്തിലേക്ക് അറബ് നിക്ഷേപകരെ സ്വാഗതം ചെയ്ത് ബഹ്റൈനിൽ സംഘടിപ്പിച്ച ബഹ്റൈൻ - കേരള ഇൻവെസ്റ്റ്മെന്റ് ഫോറം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോട് അനുബന്ധിച്ചാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

Full View

ബഹ്റൈന്‍ എക്കണോമിക്സ് ഡവലപ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോട് അനുബന്ധിച്ച് നിക്ഷേപക സംഗമമൊരുക്കിയത്. പ്രവാസ ലോകത്തെ വ്യവസായ പ്രമുഖരെയും സ്വദേശി പ്രമുഖരെയും നിക്ഷേപകരെയും പങ്കെടുപ്പിച്ചായിരുന്നു ഫോർ സീസൺ ഹോട്ടലിൽ ബഹ്റൈൻ കേരള ഇൻവെസ്റ്റ്മെന്റ് ഫോറം നടന്നത്. ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഖാലിദ് അസ്സയാനി, ബി.സി.സി.ഐ.ബോര്‍ഡ് മെംബര്‍ ഖാലിദ് അല്‍അമീന്‍ എന്നിവരടക്കമുള്ള പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

Advertising
Advertising

കേരളത്തിന്റെ ഹ്യൂമൺ ഡവലപ്മെന്റ് ഇൻഡക്സ് വികസിത രാജ്യങ്ങൾക്കൊപ്പമാണെന്നും നിക്ഷേപകർക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ അതിവേഗം വികസിക്കുന്ന സംസ്ഥാനമായ കേരളത്തിൽ നിക്ഷേപക സൗഹൃദാന്തരീക്ഷമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, വ്യവസായ പ്രമുഖരായ എം.എ യൂസുഫലി, രവി പിള്ള, വർഗീസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. ബഹ്റൈൻ സർക്കാരിനു മുന്നിൽ മുഖ്യമന്ത്രി വെച്ച നിർദേശങ്ങളിൽ ചിലതിന് അനുകൂല പ്രതികരണം ലഭിച്ചതായി ലുലു ഹൈപ്പർ മാർക്കറ്റ് എം.ഡി എം.എ യൂസുഫലി പറഞ്ഞു.

നിക്ഷേപക സംഗമം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് പരിപാടി നിയന്ത്രിച്ച പരിപാടിയോട് അനുബന്ധിച്ച് പാനൽ ചർച്ചകളും നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി മോഡറേറ്ററായിരുന്നു. ബഹ്റൈനിലെ വാണിജ്യ വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News