പ്രവാസി രക്ഷിതാക്കള്‍ക്ക് തുണയായി സ്റ്റുഡന്‍സ് ഇന്ത്യ

Update: 2018-06-02 15:26 GMT
Editor : Subin
പ്രവാസി രക്ഷിതാക്കള്‍ക്ക് തുണയായി സ്റ്റുഡന്‍സ് ഇന്ത്യ

ഗള്‍ഫില്‍ ഒരു അധ്യയന വര്‍ഷം കൂടി പിന്നിടുമ്പോള്‍ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്ത് പ്രവാസി രക്ഷിതാക്കള്‍ക്ക് കൈതാങ്ങാകുകയാണ് ഖത്തറിലെ സ്റ്റുഡന്‍സ് ഇന്ത്യ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ...

Full View

ഗള്‍ഫില്‍ ഒരു അധ്യയന വര്‍ഷം കൂടി പിന്നിടുമ്പോള്‍ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്ത് പ്രവാസി രക്ഷിതാക്കള്‍ക്ക് കൈതാങ്ങാകുകയാണ് ഖത്തറിലെ സ്റ്റുഡന്‍സ് ഇന്ത്യ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ. കഴിഞ്ഞ 5 വര്‍ഷമായി ആയിരക്കണക്കിന് പാഠപുസ്തകങ്ങളാണിവര്‍ ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്തത്.

Advertising
Advertising

കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് പ്രവാസി രക്ഷിതാക്കളെ വലക്കുന്ന പ്രധാന പ്രശ്‌നമായിരിക്കെ, ഖത്തറിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തന്നെ ഇതിനൊരു പരിഹാരം കാണുകയാണ് ബുക്ക് ബാങ്ക എന്ന ആശയത്തിലൂടെ. ഖത്തര്‍ യൂത്ത് ഫോറത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇന്ത്യ പ്രവര്‍ത്തകരാണ് കെജി തലം മുതല്‍ പ്ലസ്ടു വരെ യുള്ള ഇന്ത്യന്‍ സ്‌കൂള്‍ നിദ്യാര്‍ത്ഥികളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്. കഴിഞ്ഞ 5 വര്‍ഷമായി ഇവര്‍ വ്യത്യസ്ഥമായ ഈ സേവന പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

ഖത്തറിലെ പതിനൊന്ന് ഇന്ത്യന്‍ സ്‌കൂളുകളിലെയും വിവിധ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പുസ്തകങ്ങളാണിവര്‍ കൃത്യമായി വേര്‍തിരിച്ച് ബുക്കബാങ്ക് വഴി ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ ഈ മാതൃകാ പ്രവര്‍ത്തനത്തെ മനസ്സറിഞ്ഞ് പ്രകീര്‍ത്തിക്കുകയാണ് പ്രവാസി രക്ഷിതാക്കള്‍. നുഐജയിലെ യൂത്ത് ഫോറം ആസ്ഥാനത്താണ് ബുക്ക് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

Writer - Subin

contributor

Editor - Subin

contributor

Similar News