നടുമുറ്റം വനിതാ കൂട്ടായ്മ ദോഹയില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

Update: 2018-06-02 13:29 GMT

സ്ത്രീത്വം, പ്രതിരോധം, അതിജീവനം എന്ന തലക്കെട്ടിലായിരുന്നു പരിപാടി നടന്നത്

സ്ത്രീത്വം പ്രതിരോധം അതിജീവനം എന്ന തലക്കെട്ടില്‍ ഖത്തറിലെ നടുമുറ്റം വനിതാ കൂട്ടായ്മ ദോഹയില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ വിവിധ കലാപ്രകടനങ്ങളും ആവിഷ്കാരങ്ങളും അരങ്ങേറി.

Full View

ഖത്തറിലെ കള്‍ച്ചറല്‍ഫോറത്തിന്റെ വനിതാവിഭാഗമായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ കല്‍ച്ചറല്‍ഫോറം വൈസ് പ്രസിഡന്റ് ശശിധര പണിക്കരാണ് ഉദ്ഘാടനം ചെയതത്.

Advertising
Advertising

നടുമുറ്റം പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ വിവിധ കലാപ്രകടനങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടി. ഉള്‍ക്കരുത്തുള്ള കവിതകളും വ്യത്യസ്തമായ ആവിഷ്‌കാരങ്ങളുമാണ് വനിതകള്‍ വേദിയില്‍ അവതരിപ്പിച്ചത്

'നടുമുറ്റം' ഗ്രൂപ്പിന്റെ ആശയത്തില്‍ ബീന പ്രദീപ്‌ രചനയും സംവിധാനവും നിര്‍വ്വഹിച്ചു ഫര്‍വ്വ ബിസ്മി ആന്‍ഡ്‌ ടീം അവതരിപ്പിച്ച ' കാഴ്ച്ചക്കപ്പുറം' എന്നാ ലഘു നാടകം പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി.

നടുമുറ്റം നടത്തിയ കല കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്തു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ സുഹൈല്‍ ശാന്തപുരം, തോമസ്‌ സക്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റജീന അലി, സജിത ഇസ്മയില്‍, നൂര്‍ജഹാന്‍ ഫൈസല്‍ തുടങ്ങിയവരും സംസാരിച്ചു. താഹിറ പി.കെ. റുബീന മുഹമ്മദ്‌ കുഞ്ഞി, ആബിദ സുബൈര്‍, സുഫൈര ബാനു, നശീദ റിയാസ്, മദീഹ വദൂദ്, അദീബ, നജല, ഖദീജബി നൌഷാദ്, സനീജ, വഹീദ നസീര്‍, ശഹിദ ജലീല്‍, ഫൌസിയ റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Similar News