ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പൊതുസമ്മേളനം സംഘടിപ്പിച്ചു 

Update: 2018-06-02 19:08 GMT
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പൊതുസമ്മേളനം സംഘടിപ്പിച്ചു 

എസ്.ഐ.ഒ പ്രസിഡണ്ട് നഹാസ് മാള പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ബഹ് റൈനിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. എസ്.ഐ.ഒ പ്രസിഡണ്ട് നഹാസ് മാള പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാഷിസത്തെ ഇന്ത്യ അതിജീവിക്കുമെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡണ്ട് നഹാസ് മാള പറഞ്ഞു. തീവ്ര ദേശീയത ഉയർത്തുന്ന ഫാഷിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യക്ക് അതിജീവന ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം അതിജീവനം എന്ന വിഷയത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

ജനങ്ങളെ ഭിന്നിപ്പിക്കുകയും അടിസ്ഥാന ജീവിത പ്രശ്നങ്ങളെ അവരിൽ നിന്ന് മറച്ചു പിടിക്കുകയും ചെയ്യുന്ന തന്ത്രം അധിക നാൾ വിലപ്പോവില്ലെന്നും നഹാസ് മാള പറഞ്ഞു. ആരാണ് മന്ത്രിമാർ എന്നത് പോലും അപ്രസക്തമാകുന്ന രീതിയിൽ ഒരൊറ്റ മുഖം എന്ന നിലയിലേക്ക് അധികാരത്തെ കേന്ദ്രീകരിക്കുന്നത് വിജയമാണെന്ന് കരുതാൻ കഴിയില്ലെന്നും അത് ജനാധിപത്യ സമൂഹത്തിന്റെ പരാജയത്തിന്റെ സൂചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെസി എ ഹാളിൽ നടന്ന പരിപാടിയിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം.എം.സുബൈർ സ്വാഗതവും അബ്ബാസ് മലയിൽ നന്ദിയും പറഞ്ഞു. പരിപാടിക്ക് ഇ.കെ സലീം, സി.ഖാലിദ്, സി.എം. മുഹമ്മദലി എന്നിവർ നേത്യത്വം നൽകി.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News