യുഎഇയുടെ ആദ്യ എണ്ണക്കപ്പല്‍ മംഗലൂരുവിലെത്തി

Update: 2018-06-02 07:59 GMT
Editor : Jaisy
യുഎഇയുടെ ആദ്യ എണ്ണക്കപ്പല്‍ മംഗലൂരുവിലെത്തി
Advertising

ആറ് ദിവസത്തെ സഞ്ചാരത്തിന് ഒടുവില്‍ എത്തിയ കപ്പലിന് വന്‍വരേവല്‍പാണ് ലഭിച്ചത്

ഇന്ത്യയിലെ കരുതല്‍ സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് ക്രൂഡ് ഓയിലുമായി പുറപ്പെട്ട യു എ ഇയുടെ ആദ്യ എണ്ണക്കപ്പല്‍ മംഗലൂരുവിലെത്തി. ആറ് ദിവസത്തെ സഞ്ചാരത്തിന് ഒടുവില്‍ എത്തിയ കപ്പലിന് വന്‍വരേവല്‍പാണ് ലഭിച്ചത്. രണ്ട് ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് കപ്പലിലുള്ളത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയും യു എ ഇയും തമ്മില്‍ ഒപ്പിട്ട തന്ത്രപ്രധാന കരാറിന്റെ അടിസ്ഥാനത്തിലാണ് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി അഥവാ അഡ്നോക്കിന്റെ ക്രൂഡ് ഓയില്‍ വഹിച്ചുള്ള കപ്പല്‍ മംഗലൂരുവിലെ ഐഎസ്പിആര്‍എല്‍ കേന്ദ്രത്തിലെത്തിയത്. ഇവിടെ 5.86 ദശലക്ഷം ബാരല്‍ ക്രൂഡോയില്‍ കരുതല്‍ ശേഖരമായി വക്കാനാണ് ഇരു രാജ്യങ്ങളും തമ്മിലെ ധാരണ. ആദ്യ കപ്പലില്‍ ഏകേദശം രണ്ട് ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് എത്തിച്ചത്. ബാക്കി എണ്ണശേഖരം ഈവര്‍ഷം തന്നെ അബൂദബിയില്‍ നിന്ന് ഇന്ത്യയിലെത്തും. കഴിഞ്ഞയാഴ്ച കേന്ദ്ര എണ്ണമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അഡ്നോക് സി ഇ ഒയും യു എ ഇ സഹമന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് ജാബിര്‍ എന്നിവരാണ് കപ്പല്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ക്രൂഡോയില്‍ ശേഖരം ഇന്ത്യയിലെ റിഫൈനറികളിലേക്ക് എത്തിക്കാന്‍ സൗകര്യമുണ്ടാകും. യു എ ഇയുടെ എണ്ണവിതരണത്തില്‍ തടസം നേരിട്ടാല്‍ പകരം സംവിധാനമായി ഈകേന്ദ്രം പ്രവര്‍ത്തിക്കും. ആഭ്യന്തര ആവശ്യത്തിനുള്ള 82 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് എട്ട് ശതമാനം എണ്ണ ലഭിക്കുന്നത് യുഎഇയില്‍ നിന്നാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News