ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ അവാർഡ് നിശ ശ്രദ്ധേയമായി

Update: 2018-06-03 12:23 GMT
Editor : Sithara
ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ അവാർഡ് നിശ ശ്രദ്ധേയമായി

ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ സംഘടിപ്പിച്ച അവാർഡ് നിശയിൽ ഇന്ത്യന്‍ ഐക്കൺ, മീഡിയ ഐക്കൺ, പ്രവാസി ഐക്കണ്‍ പുരസ്കാരങ്ങൾ പുരസ്കാരങ്ങൾ സമ്മാനിച്ചു

ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ സംഘടിപ്പിച്ച അവാർഡ് നിശയിൽ ഇന്ത്യന്‍ ഐക്കൺ, മീഡിയ ഐക്കൺ, പ്രവാസി ഐക്കണ്‍ പുരസ്കാരങ്ങൾ സമ്മാനിച്ചു. അദാരി പാർക്കിൽ നടന്ന സംഗീത പരിപാടികൾ ആസ്വദിക്കാൻ നിരവധി പേരെത്തി.

ഹൃദയഹാരിയായ ഗാനങ്ങൾ പാടിയും പ്രവാസികളോട് ഏറെ നേരം സംവദിച്ചും ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം സദസ്സിനെ കയ്യിലെടുത്തു. കൊച്ചു ഗായിക യുംന അജിനടക്കമുള്ളവർ നയിച്ച സംഗീത വിരുന്ന് പരിപാടിയെ ആകർഷകമാക്കി. പത്മഭൂഷണ്‍ എസ് പി ബാലസുബ്രമണ്യത്തിന് ഇന്ത്യൻ ഐക്കൺ പുരസ്കാരം ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ ചെയർമാൻ എഫ് എം ഫൈസൽ സമ്മാനിച്ചു. മീഡിയ ഐക്കൺ പുരസ്കാരം എസ് പി ബാലസുബ്രഹ്മണ്യത്തിൽ നിന്നും മീഡിയ വൺ റിപ്പോർട്ടർ സിറാജ് പള്ളിക്കര ഏറ്റുവാങ്ങി. പ്രവാസി ഐക്കണ്‍ പുരസ്കാരം വ്യവസായി രാജശേഖരന്‍ പിള്ളക്കും മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം പി ഉണ്ണികൃഷ്ണനും ചടങ്ങിൽ സമ്മാനിച്ചു.

ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി മുഖ്യാതിഥി ആയിരുന്നു. ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, ജേക്കബ് തേക്കുംതോട്, എബി തോമസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Writer - Sithara

contributor

Editor - Sithara

contributor

Similar News