ഖത്തർ ഉപരോധം നേട്ടമാക്കി ഒമാൻ

Update: 2018-06-03 08:54 GMT
Editor : Alwyn K Jose
ഖത്തർ ഉപരോധം നേട്ടമാക്കി ഒമാൻ

സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്​ ശേഷമാണ്​ വാണിജ്യ ബന്ധത്തിൽ വളർച്ച രേഖപ്പെടുത്തിയത്​.

ഖത്തറും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരത്തിന്‍റെ മൂല്യം മൂന്നിരട്ടിയായതായി കണക്കുകൾ. സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്​ ശേഷമാണ്​ വാണിജ്യ ബന്ധത്തിൽ വളർച്ച രേഖപ്പെടുത്തിയത്​.

കഴിഞ്ഞ വർഷം അവസാനത്തെ മൂന്ന്​ മാസത്തെ കണക്കെടുക്കുമ്പോൾ 19.03 കോടി ഒമാനി റിയാലിന്‍റെ വ്യാപാരമാണ്​ നടന്നതെന്ന്​ ഖത്തർ ധനകാര്യമന്ത്രി അലി ശരീഫ്​ അൽ ഇമാദി പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര, സാമ്പത്തിക സഹകരണം വർധിപ്പിക്കാനുള്ള ചർച്ചകൾ നടന്നുവരുകയാണ്​. അതിനാൽ വരും നാളുകളിൽ വ്യാപാര മൂല്യം വർധിക്കാനാണ്​ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം വർധിപ്പിക്കാൻ കപ്പൽ പാതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്​ അലി ശരീഫ്​ അൽ ഇമാദി പറഞ്ഞു. കാർഷിക, ഗതാഗത, ടെലി കമ്മ്യൂണിക്കേഷൻസ്​, ഊർജ, ടൂറിസം എജ്യുക്കേഷൻ, നിർമാണം ബാങ്കിങ്​ മേഖലകളിലെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ സംയുക്ത യോഗം അവലോകനം ചെയ്​തു. കാർഷിക, ബിൽഡിങ്​ മെറ്റീരിയൽസ്​ മേഖലയിൽ 21.14 കോടി ഒമാനി റിയാൽ മൂല്യമുള്ള സംയുക്ത പദ്ധതികളാണ്​ ഉള്ളത്​. ഉപഭോക്തൃ സംരക്ഷണം, ബാങ്ക്​ ഡെവലപ്​മെൻറ്​ തുടങ്ങിയ വിഭാഗങ്ങളിൽ ഇരു രാഷ്​ട്രങ്ങളും ധാരണാപത്രവും ഒപ്പുവെച്ചു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News