രാജ്മോഹന്‍ ഉണ്ണിത്താന് പിന്നിലാരാണെന്ന് അറിയാമെന്ന് മുരളീധരന്‍

Update: 2018-06-04 10:09 GMT
Editor : admin | admin : admin
രാജ്മോഹന്‍ ഉണ്ണിത്താന് പിന്നിലാരാണെന്ന് അറിയാമെന്ന് മുരളീധരന്‍

ഉണ്ണിത്താ ന്റെ പിന്നിലുള്ള ആളെ അറിയാമെന്നും അതാരാണെന്ന് പറയേണ്ടിടത്ത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടിയില്ലെന്നും മുരളീധരന്‍

Full View

തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന് പരസഹായം ലഭിച്ചിട്ടുണ്ടെന്നും പിന്നില്‍ നില്‍ക്കുന്നതാരാണെന്ന് അറിയാമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എ . സംഭവത്തില്‍ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി . ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനായി ദോഹയില്‍ എത്തിയതായിരുന്നു മുരളീധരന്‍.

Advertising
Advertising

ബാലി-സുഗ്രീവ യുദ്ധത്തെ അനുസ്മരിച്ച് കൊണ്ടാണ് മുന്‍ കെ പി സി സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ എം.എല്‍.എ സംസാരമാരംഭിച്ചത്‌ .ഉണ്ണിത്താ ന്റെ പിന്നിലുള്ള ആളെ അറിയാമെന്നും അതാരാണെന്ന് പറയേണ്ടിടത്ത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടിയില്ലെന്നും മുരളീധരന്‍കുറ്റപ്പൈടുത്തി. പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് കോഴിക്കോട്ട് അനുസ്മരണ സമ്മേളനത്തില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഹൈക്കമാന്റ് നിര്‍ദ്ധേശമുള്ളതിനാല്‍ വിമര്‍ശനം മയപ്പെടുത്തുകയാണെന്ന പറഞ്ഞ മുരളീധരന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു .

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News