എറിക് മെഡി പാര്‍ക്ക് ലിമിറ്റഡ് പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു 

Update: 2018-06-04 07:22 GMT
എറിക് മെഡി പാര്‍ക്ക് ലിമിറ്റഡ് പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു 

വടകര കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന എറിക് മെഡി പാര്‍ക്ക് ലിമിറ്റഡ് പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു

വടകര കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന എറിക് മെഡി പാര്‍ക്ക് ലിമിറ്റഡ് പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്നു. നിലവില്‍ 200 ഡോക്ടര്‍മാര്‍ പാര്‍ട്ണര്‍മാരായുള്ള സ്ഥാപനം 1000 കോടി മുതല്‍ മുടക്കില്‍ കേരളത്തിലെ 1500 ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി മെഡി പാര്‍ക്ക് സ്ഥാപിക്കാനാണ്‌ പദ്ധതി. സേവന സന്നദ്ധരായ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ചുരുങ്ങിയ ചിലവില്‍ ഗ്രാമങ്ങളില്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ ല്കഷ്യമിടുന്ന ബൃഹത് പദ്ധതിക്കാണ് ,എറിക് മെഡി പാര്‍ക്ക് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനി തുടക്കമിടുന്നത് .

Advertising
Advertising

Full View

നിലവില്‍ വടകര കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനിയില്‍ 200 ഡോക്ടര്‍മാര്‍ പങ്കാളികളാണെന്ന് ചീഫ് ഡെസിഗ്നേറ്റഡ് പാര്‍ട്ട്ണര്‍ ഡോ. കെ എം അബ്ദുല്ല ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . പുതിയ സംരംഭത്തെ ഖത്തറിലെ ഡോക്ടര്‍മാര്‍ക്ക് പരിചയപ്പെടുത്താനായി ദോഹയില്‍ ഡോക്ടര്‍മാരുടെ സംഗമവും സംഘടിപ്പിച്ചു. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ കേരളത്തിലെ 1500 ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി മെഡി പാര്‍ക്കാണ് എറിക് മെഡി പാര്‍ക്ക് ലക്ഷ്യമിടുന്നത്.

അയ്യായിരത്തോളം ഡോക്ടര്‍മാരെയാണ് പാര്‍ട്ണര്‍മാരായി പ്രതീക്ഷിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ മലബാര്‍ കേന്ദ്രമായാണ് ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുക. രണ്ടാം വര്‍ഷത്തില്‍ കൊച്ചിയിലേക്കും മൂന്നാം വര്‍ഷം തിരുവിതാകൂറിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും ഡെസിഗ്നേറ്റഡ് പാര്‍ട്ണര്‍ ഡോ. ജവാഹര്‍ ആദി രാജ, എറിക് പ്രൊജക്ട് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ജയപ്രകാശ് മേലൂര്‍മഠം, സൂപ്പി ചീക്കിലോട്ട്, ജി സി സി കോര്‍ഡിനേറ്റര്‍ ബഷീര്‍ അഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News