ഇശലുകളോട് ഇഷ്ടവുമായി അറബ് പൗരന്‍

Update: 2018-06-04 07:51 GMT
Editor : Subin
ഇശലുകളോട് ഇഷ്ടവുമായി അറബ് പൗരന്‍

മാപ്പിളപ്പാട്ടുകളുടെ ഈരടികള്‍ മൂളിയാണ് ബഹ്‌റൈനിലെ തെരുവുകളിലൂടെ നാസര്‍ മുബാറക് അല്‍ ദോസരിയുടെ പതിവ് യാത്രകള്‍.

മലയാളികളെയും മലയാളക്കരയുടെ പ്രകൃതിഭംഗിയെയുമൊക്കെ ഏറെ ഇഷ്ടമാണ് പല അറബ് പൗരന്മാര്‍ക്കും. ഇങ്ങനെ മലയാള ഭാഷയോടും മാപ്പിളപ്പാട്ടിനോടുമുള്ള ഇഷ്ടം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു അറബ് സ്വദേശിയെ പരിചയപ്പെടാം.

Full View

മാപ്പിളപ്പാട്ടുകളുടെ ഈരടികള്‍ മൂളിയാണ് ബഹ്‌റൈനിലെ തെരുവുകളിലൂടെ നാസര്‍ മുബാറക് അല്‍ ദോസരിയുടെ പതിവ് യാത്രകള്‍. മലയാളികളുടെ ഭാഷയോടും പാട്ടുകളോടുമെല്ലാം വല്ലാത്തൊരു അടുപ്പം സൂക്ഷിക്കുന്നു ബുദയ്യയില്‍ നിന്നുള്ള ഈ അറബ് സ്വദേശി.

ഖല്‍ബാണ് ഫാത്തിമ പോലുള്ള ചില ആല്‍ബങ്ങളിലെ വരികളും ഇദ്ദേഹത്തിന് മനഃപാഠം. കേരളത്തില്‍ നിന്നുള്ള ആരെ കണ്ടാലും അവര്‍ക്ക് അബദ്ധം പിണയാതിരിക്കാന്‍ ഉള്ള കാര്യം ആദ്യം തന്നെ തുറന്ന് പറയും ഇദ്ദേഹം. പിന്നെ വിശദമായ പരിചയപ്പെടലും കുശലം പറച്ചിലും. മലയാളികളോടുള്ള എല്ലാ ഇടപാടുകളെല്ലാം മലയാളത്തില്‍ തന്നെ. മൂന്ന് പ്രാവശ്യം കേരളം സന്ദര്‍ശിച്ചിട്ടുള്ള നാസര്‍ ദോസരിക്ക് ഇനിയും മലയാളികളുടെ നാട് കാണാന്‍ ആഗ്രഹം.

Writer - Subin

contributor

Editor - Subin

contributor

Similar News