100 ശതമാനം സ്വദേശിവത്കരണം എന്ന ലക്ഷ്യം ശരിയായ തീരുമാനമല്ലെന്ന് സൗദി മന്ത്രി

Update: 2018-06-04 13:50 GMT
Editor : Jaisy
100 ശതമാനം സ്വദേശിവത്കരണം എന്ന ലക്ഷ്യം ശരിയായ തീരുമാനമല്ലെന്ന് സൗദി മന്ത്രി
Advertising

റിയാദ് ചേമ്പര്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

100 ശതമാനം സ്വദേശിവത്കരണം എന്ന ലക്ഷ്യം ശരിയായ തീരുമാനമല്ലെന്ന് സൗദി പ്ലാനിംഗ് മന്ത്രി മുഹമ്മദ് അത്തുവൈജിരി. റിയാദ് ചേമ്പര്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Full View

രാജ്യത്തെ സാമ്പത്തിക മേഖലയില്‍ 20 ശതമാനം ബിനാമി ഇടപാട് നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക കാഴ്ചപ്പാടോടെയാണ് ഇതിന് പരിഹാരം കാണേണ്ടത്. റിയാദ് ചേമ്പര്‍ വിവിധ വകുപ്പു മന്ത്രിമാരുമായി നടത്തുന്ന മാസാന്ത വട്ടമേശ സമ്മേളനത്തില്‍ അതിഥിയായി എത്തിയ വേളയിലാണ് പ്ലാനിംഗ് മന്ത്രി സ്വദേശിവത്കരണം നടപ്പാക്കിയതിന്റെ അപകാതയെക്കുറിച്ച് പറഞ്ഞത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കേണ്ട സ്വദേശിവത്കരണം മതിയായ ആസൂത്രണത്തോടെ നടപ്പാക്കണം. എന്നാല്‍ 100 ശതമാനം സ്വദേശിവത്കരണം എന്നത് ശരിയായ രീതിയല്ല. തൊഴില്‍ വിപണിയുടെ സ്വഭാവമനുസരിച്ചാണ് ആസൂത്രണം നടത്തേണ്ടത്. സ്വകാര്യവത്കരണത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യവത്കരണത്തില്‍ സ്വദേശ, വിദേശ കമ്പനികള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News