മോഷ്ടാക്കളുടെ അക്രമത്തിനിരയായ അഫ്‍സല്‍ തുടർചികിൽസക്കായി നാട്ടിലേക്ക്

Update: 2018-06-05 23:25 GMT
മോഷ്ടാക്കളുടെ അക്രമത്തിനിരയായ അഫ്‍സല്‍ തുടർചികിൽസക്കായി നാട്ടിലേക്ക്

അഫ്‍സലിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു കൊടുക്കും

ബഹ്റൈനിൽ മോഷ്ടാക്കളുടെ അക്രമത്തിനിരയായ അഫ്‍സലിനെ തുടർചികിൽസക്കായി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. അഫ്സലിനു വേണ്ടി രാജ്യത്തെ വിവിധ പ്രവാസി കൂട്ടായ്മകളും സാമൂഹികപ്രവർത്തകരും കൈകോർത്തതോടെയാണ് നാട്ടിലേക്ക് വരാനുള്ള സാധ്യത തെളിഞ്ഞത്.

Full View

ഗൾഫിൽ അതിജീവനം തേടിയെത്തിയ കൊല്ലം നിലമേൽ സ്വദേശി അഫ്‍സല്‍ മോഷ്ടാക്കളുടെ കൊടും ക്രൂരതയുടെ ഇരയായാണ് ആശുപത്രിക്കിടക്കയിലായത്. മനാമയിൽ വെച്ച് മോഷ്ടാക്കൾ ഫ്ളാറ്റിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടതിനെ തുടർന്നായിരുന്നു ഇത്. ഇടത്​തോളെല്ലിനും നട്ടെട്ടല്ലിനും ക്ഷതമേറ്റ് തളർന്നപ്പോൾ അഫ്‍സലിന് കൈത്താങ്ങായി ബഹ്റൈനിലെ സുമനസ്സുകൾ ഒരുമിച്ചു. ബഹ്റൈൻ പാർലിമെന്റ് അംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത അഫ്‍സലിനെ സമാശ്വസിപ്പിക്കാനെത്തി.

Advertising
Advertising

വാടക വീട്ടിൽ താമസിക്കുന്ന അഫ്‍സലിന്റെ കുടുംബത്തിന് ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു കൊടുക്കുവാൻ സി.എഫ് ബഹ്റൈൻ ഘടകം തയ്യാറായി. നാട്ടിലേക്ക്​ കൊണ്ടുപോകാനും തുടർചികിത്സക്കുമായുള്ള വിവിധ സംഘടനകളുടെ സഹായങ്ങൾ ഏകോപിപ്പിക്കുവാൻ ബഹ്റൈൻ കേരള സോഷ്യൽ വർക്കേഴ്സ് മുൻകയ്യെടുത്തു. ഐ.സി.ആർ എഫ്, മലയാളി ബിസിനസ് ഫോറം, കെ.എംസിസി, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ, തണൽ, മൈത്രി ഹോപ്പ് എം എം. ടി ദയ ,ഐസി എഫ്, പ്രതിഭ ഹെല്പ് ലൈൻ തുടങ്ങിയ വിവിധ കൂട്ടായ്മകൾ ഒത്തൊരുമയോടെ പ്രവർത്തിച്ചു. രണ്ട് ദിവസത്തിനകം തുടർ ചികിൽസക്കായി അഫ്‍സലിനെ നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും.

Similar News