ഹജ്ജ്​, ഉംറ സേവനങ്ങൾ സംബന്ധിച്ച് യു.എ.ഇയ്ക്ക് പുതിയ നയരേഖ

ഹജ്ജ്​ നിർവഹിക്കാൻ കഴിയാത്ത ഒരാൾക്കുവേണ്ടി ഹജ്ജ്​ ചെയ്യുന്നതിന് സേവനം നൽകുന്നതും അതിനായി പരസ്യം ചെയ്യുന്നതും നിരോധിച്ചു. അനുമതിയില്ലാതെ ഹജ്ജിനും ഉംറക്കും സംഭാവനകൾ ശേഖരിക്കുന്നതും നിയമം തടയുന്നു.

Update: 2018-07-13 06:56 GMT

ഹജ്ജ്, ഉംറ സേവനങ്ങൾ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റിലാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ തീരുമാനങ്ങളുള്ളത്.

ഹജ്ജ് നിർവഹിക്കാൻ കഴിയാത്ത ഒരാൾക്കുവേണ്ടി ഹജ്ജ് ചെയ്യുന്നതിന് സേവനം നൽകുന്നതും അതു സംബന്ധിച്ച് പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഔഖാഫിൽ നിന്ന് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കാണ് ഇക്കാര്യത്തിൽ വിലക്ക്. അനുമതിയില്ലാതെ ഹജ്ജിനും ഉംറക്കും സംഭാവനകൾ ശേഖരിക്കുന്നതും നിയമം തടയുന്നു.

ഹജ്ജ്, ഉംറ സംബന്ധിച്ച പെർമിറ്റുകൾ അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളെടുക്കാൻ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‍സ് ആൻറ് എൻഡോവ്മെൻറ്സിന്റെ ആഭിമുഖ്യത്തിൽ ഒരു ലൈസൻസിംഗ് സമിതി രൂപവത്കരിക്കും. സേവന കരാറുകൾ ഓഡിറ്റ് ചെയ്യാൻ സമിതി, ഹജ്ജ് കാര്യ ഓഫീസ് എന്നിവയും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.

Tags:    

Similar News