11 വര്‍ഷമായി സൌദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റസാക്കിന്റെ മോചനം കാത്ത് കുടുംബം

പതിനൊന്നു വര്‍ഷം മുമ്പ് ജിദ്ദയിലെ ഒരു ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനായി എത്തിയതാണ് മലപ്പുറം വേങ്ങര സ്വദേശി അബ്ദുൽ റസാഖ്

Update: 2018-07-14 08:41 GMT

കാറില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 11 വര്‍ഷമായി ജയിലില്‍ തുടരുന്ന മലയാളിയുടെ മോചനത്തിന് അപേക്ഷ കൊടുത്ത് കാത്തിരിപ്പാണ് ഒരു കുടുംബം. സൌദി ജയിലില്‍ കഴിയുന്ന മലപ്പുറം വേങ്ങര സ്വദേശി അബ്ദുല്‍ റസാക്ക് കൊളക്കാടന്റെ മോചനത്തിനായാണ് ബന്ധുക്കള്‍ കാത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിനും ഇന്ത്യൻ എംബസിക്കും ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

Full View

പതിനൊന്നു വര്‍ഷം മുമ്പ് ജിദ്ദയിലെ ഒരു ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനായി എത്തിയതാണ് മലപ്പുറം വേങ്ങര സ്വദേശി അബ്ദുൽ റസാഖ്. ജോലി ആവശ്യാർത്ഥം ഒരു മലയാളിയുടെ ടാക്സിയിൽ മക്കയിലേക്ക് കയറി. വഴിയിലെ വാഹന പരിശോധനയില്‍ കാറിനുള്ളിൽ ലഹരി ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തി. ഇതോടെ ഡ്രൈവര്‍ക്കൊപ്പം അറസ്റ്റിലായി റസാഖ്.

Advertising
Advertising

റസാഖ് ജയിലിൽ ആയതോടെ കുടുംബം ദാരിദ്രത്തിലേക്ക് വീണു. ഭാര്യ പിതാവിന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍‌ ഭാര്യയും രണ്ടു മക്കളും. സാമ്പത്തികമായും മാനസികമായും തകര്‍ന്ന കുടുംബം മോചനത്തിനായി കാത്തിരിപ്പിലാണ്. റസാഖിന്റെ മോചനത്തിന് ആരെയാണ് സമീപിക്കേണ്ടതെന്ന് പോലും ഇവർക്ക് നിശ്ചയമില്ല.

മോചനത്തിന് ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിക്കും സര്‍ക്കാരിനും കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇന്ത്യൻ എംബസിയും ഇടപെട്ട് അബ്ദുല്‍ റസാഖിന്റെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Tags:    

Similar News