വർധിച്ചുവരുന്ന തൊഴിലില്ലായ്മ; സൌദിയില്‍ സ്വദേശിവത്കരണം കടുപ്പിച്ചേക്കും

വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു

Update: 2018-07-14 08:14 GMT

വർധിച്ചു വരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ സൌദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുതിയ പദ്ധതി തയ്യാറാക്കുന്നു. സ്വദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ സൌദിവത്കരണം വീണ്ടും ശക്തമാകാനാണ് സാധ്യത. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. സ്വദേശിവത്കരണം ശക്തമാക്കിയിട്ടും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. സ്വദേശി വത്കരണം ശക്തമാക്കിയതോടെ പ്രവാസികളില്‍ 8 ലക്ഷം പേരാണ് ഈ വര്‍ഷം രാജ്യം വിട്ടത്. എന്നിട്ടും ജോലിക്ക് കയറാനായത് ഒരു ലക്ഷത്തോളം മാത്രം സ്വദേശികള്‍ക്കാണ്. ഈ സാഹചര്യത്തിലാണ്. സ്വകാര്യ മേഖലയിൽ ആദ്യ ഘട്ടത്തിൽ 60,000 സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിയെന്ന് തൊഴില്‍ മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.

Advertising
Advertising

Full View

സാമൂഹിക ഫലങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി ഇതേ കുറിച്ച് പടിപടിയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ സ്വദേശിവത്കരണം ശക്തമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നിരുന്നു. സൗദിവൽക്കരണ മേല്‍നോട്ട കമ്മിറ്റിയുടെ പ്രഥമ യോഗമായിരുന്നു ഇത്. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് സൗദികൾക്ക് അവസരമൊരുക്കുന്ന വ്യത്യസ്ത പദ്ധതികൾ യോഗം വിശകലനം ചെയ്തു.

സൗദികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ചേംബർ ഓഫ് കൊമേഴ്‌സ് വിദ്യാഭ്യാസ, തൊഴിൽ പരിശീലന സ്ഥാപനങ്ങള്‍ എന്നിവ സഹകരിച്ചും ഓൺലൈൻ വഴി തൊഴില്‍ പരിശീലനം നല്‍കും. ശേഷം സ്വകാര്യ മേഖലയിൽ തൊഴിലും. ഈ പദ്ധതികൾ യോഗത്തിൽ മാനവശേഷി വികസന നിധി പ്രഖ്യാപിച്ചു. സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന സൗദി യുവതീയുവാക്കൾക്ക് പലിശരഹിത വായ്പകളും നൽകും.

Tags:    

Similar News