ഭക്തി സാന്ദ്രമായി ഇരു ഹറമുകള്‍; വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയത് ലക്ഷങ്ങള്‍

മക്കയില്‍ തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്

Update: 2018-08-04 02:39 GMT

ഹജ്ജിനെത്തിയ ഏഴ് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്ക-മദീന ഹറമുകളില്‍ പ്രാര്‍ഥനക്കെത്തി. മക്കയില്‍ തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലെ മുഴുവന്‍ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും സേവനത്തിനിറങ്ങി.

ഒഴുകിയെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകരെ ഹൃദയ പൂര്‍വം സ്വീകരിച്ചു ഹറം. മക്ക ഹറമിലെത്താന്‍ പതിനായിരത്തോളം ബസ് സര്‍വീസുകളാണ് രാവിലെ മുതല്‍ നടന്നത്. ഏഴു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്ക മദീന ഹറമുകളില്‍ പ്രാര്‍ഥനക്കെത്തി. മക്കയില്‍ മാത്രം അര ലക്ഷത്തിലേറെ ഇന്ത്യന്‍ തീര്‍ഥാടകരുണ്ടായിരുന്നു. ഇവരെ മൂന്ന് ബസ് പോയിന്റുകള്‍ വഴി ഹറമിലെത്തിച്ചു.

സ്പെഷ്യല്‍ ഡ്യൂട്ടി നല്‍കി ഹജ്ജ് മിഷന് കീഴിലെ മുഴുവന്‍ ജീവനക്കാരെയും ഇന്ന് സേവനത്തിനിറക്കി. ഹറമിലെ പ്രാര്‍ഥന കഴിഞ്ഞതോടെ സര്‍വ സജ്ജമായിരുന്നു വിവിധ സുരക്ഷാ വിഭാഗം. ഇവര്‍ക്കൊപ്പം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സഹായത്തിനെത്തി. രാവിലെ മുതല്‍ കഅ്ബ വലം വെക്കാനെത്തിയ തീര്‍ഥാടക പ്രവാഹം അണ മുറിയാതെ തുടരുകയാണ്. കൊടും ചൂടില്‍ അവരെ സഹായിക്കാന്‍ അനേകമുണ്ട് സേവകര്‍. അള്ളാഹുവിന്റെ അതിഥികളെ ഊഷ്മളമായി വിരുന്നൂട്ടുകയാണ് ജീവനക്കാര്‍ക്കൊപ്പം മക്കയിലെ സ്വദേശി വിദേശി ജനത.

Tags:    

Similar News