ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി

277 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്

Update: 2018-08-09 03:37 GMT

ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ മക്കയില്‍ എത്തി. 277 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ലക്ഷദ്വീപിലെ പത്ത് ദ്വീപില്‍ നിന്നും ഇത്തവണ ഹാജിമാരുണ്ട്.

Full View

കേരള സംസഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലാണ് ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ എത്തിയത്. കൊച്ചിയില്‍ നിന്നും രാവിലെ ഒമ്പത് മണിയോടെ ഇവര്‍‌ ജിദ്ദയിലെത്തി. സൗദി എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു യാത്ര. 277 തീര്‍ഥാടകരാണ് എത്തിയത്. ഇവര്‍ ഉച്ചക്ക് 12 മണിയോടെ ബസ്സ്‌ മാര്‍ഗം മക്കയില്‍ എത്തി. ഗ്രീന്‍ കാറ്റഗറിയില്‍ ബ്രാഞ്ചു 13ല്‍ 650 ബില്‍ഡിംഗിലാണ് ഇവര്‍ താമസിക്കുന്നത്. ഹജ്ജ് ക്യാമ്പ് മുതലുള്ള യാത്രയില്‍ തീര്‍ഥാടകര്‍ പൂര്‍ണ തൃപ്തരാണ്.

Tags:    

Similar News