കേരളത്തിനു വേണ്ടി ബഹ്റൈനും: സഹായം എത്തിക്കാൻ രാജാവിന്റെ നിർദേശം

അന്താരാഷ്ട്ര തലത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളിൽ ലോകത്തെവിടെയുമുണ്ടാകുന്ന ദുരിതങ്ങളില്‍ സഹായ ഹസ്തവുമായി ബഹ്റൈന്‍ ജനത എപ്പോഴുമുണ്ടായിട്ടുണ്ടെന്ന് റോയൽ ചാരിറ്റി ഓർഗനൈസേഷൻ

Update: 2018-08-20 02:30 GMT

കേരളത്തിലുണ്ടായ പ്രളയദുരിതത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ ബഹ്റൈനും രംഗത്ത്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അൽ ഖലീഫ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കി.

കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാനാണ് റോയൽ ചാരിറ്റി ഓർഗനൈസേഷൻ ചെയര്‍മാൻ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയോട് ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നിർദേശിച്ചിട്ടുള്ളത്. ഹമദ് രാജാവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് വേണ്ടിയുള്ള സഹായങ്ങൾ ലഭ്യാക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ റോയൽ ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസയ്യിദിനോട് ശൈഖ് നാസിര്‍ ബിന്‍ ഹമദ് അൽ ഖലീഫയും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertising
Advertising

അന്താരാഷ്ട്ര തലത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളിൽ ലോകത്തെവിടെയുമുണ്ടാകുന്ന ദുരിതങ്ങളില്‍ സഹായ ഹസ്തവുമായി ബഹ്റൈന്‍ ജനത എപ്പോഴുമുണ്ടായിട്ടുണ്ടെന്ന് റോയൽ ചാരിറ്റി ഓർഗനൈസേഷൻ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ സഹായ വാഗ്ദാനം നല്‍കിയ രാജ്യങ്ങളു പട്ടികയിൽ മുൻ നിരയിലാണ് ബഹ്റൈൻ. കേരളത്തിന് വേണ്ടിയുള്ള സഹായങ്ങൾ ഏകോപിപ്പിക്കുവാൻ ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം, സഹായം നല്‍കാന്‍ സന്നദ്ധമായ ഏജന്‍സികളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും റോയൽ ചാരിറ്റി ഓർഗനൈസേഷൻ അധികൃതർ വ്യക്തമാക്കി.

Tags:    

Similar News