കൂടെ നില്‍ക്കാം, നാടിനൊപ്പം: സാധനങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ പുതിയ വെയര്‍ഹൗസ് കൂടി

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലേക്ക് പ്രവാസികളുടെ സഹായപ്രവാഹം തുടരുകയാണ്.

Update: 2018-08-20 01:22 GMT

'കൂടെ നില്‍ക്കാം, നാടിനൊപ്പം' എന്ന പേരില്‍ മീഡിയവണ്ണും ഗള്‍ഫ് മാധ്യമവും തുടക്കമിട്ട പദ്ധതിയിലേക്ക് ദുരിതാശ്വാസ വിഭവങ്ങളുടെ പ്രവാഹം.. സാധനങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ദുബൈയില്‍ മറ്റൊരു വെയര്‍ഹൗസ് കൂടി തുറന്നു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലേക്ക് പ്രവാസികളുടെ സഹായപ്രവാഹം തുടരുകയാണ്. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും നാട്ടിലെത്തിക്കാന്‍ ഏല്‍പിച്ച സാമഗ്രികള്‍ സൂക്ഷിക്കാന്‍ അല്‍ഖൂസിലെ പ്ലാറ്റിനം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സിന്റെ വെയര്‍ഹൗസ് കൂടി അധികൃതര്‍ വിട്ടു നല്‍കി.

Full View

റീട്ടെയില്‍ സ്ഥാപനമായ ചോയ്ത്രം ഗ്രൂപ്പ് 25,000 ദിര്‍ഹം വിലമതിക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളുമായാണ് ഇവിടെ എത്തിയത്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് സാമഗ്രികളാണ് ദിവസവും പദ്ധതിയുടെ ഭാഗമായി നാട്ടിലേക്ക് അയക്കുന്നത്.

Tags:    

Similar News